Thursday, September 29, 2022
HomePradeshikamപ്രതിഷേധ പ്രകടനവും വിശദീകരണവും നടത്തി

പ്രതിഷേധ പ്രകടനവും വിശദീകരണവും നടത്തി

വൈദ്യുതി വിതരണരംഗം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരേയും ജനാധിപത്യവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ചും എളമരം കരീം അടക്കമുള്ള 12 പാർലമെൻ്റ് അംഗങ്ങളെ രാജ്യസഭയിൽ നിന്നും സസ്പെൻ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും വൈദ്യുതി ബോർഡിലെ തൊഴിലാളികളുടേയും ഓഫീസർമാരുടേയും കൂട്ടായ്മയായ NCCOEEE പ്രതിഷേധ പ്രകടനങ്ങളും വിശദീകരണവും നടത്തി. തിരൂർ, താനൂർ, താനാളൂർ, പൊൻമുണ്ടം, ആലത്തിയൂർ തിരുന്നാവായ, പുത്തനത്താണി, കാടമ്പുഴ, പുറത്തൂർ, വെട്ടം എന്നിവിടങ്ങളിൽ പരിപാടി നടന്നു.വിവിധ ഇടങ്ങളിൽ വർക്കേഴ്സ് അസോസ്സിയേഷൻ സിഐടിയു നേതാക്കളായ കെ. മുഹമ്മദ് സെലീം, വി.സി ശശിധരൻ, കെ.പി നൗഷാദ് ഓഫീസേഴ്സ് അസോസ്സിയേഷൻ നേതാക്കളായ ടി.കെ ഷാജൻ, എം.സുനിൽ, M.ബി. സുനന്ദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments