Wednesday, January 26, 2022
HomePradeshikamഫ്രീഡം സ്ക്വയർ നാടിന് സമർപ്പിച്ചു

ഫ്രീഡം സ്ക്വയർ നാടിന് സമർപ്പിച്ചു

തിരുന്നാവായ 1921 മലബാർ സമര അനുസ്മരണവും ഫ്രീഡം സ്ക്വയർ സമർപ്പണവും എടക്കുളം കുന്നംപുറത്ത് ഗ്രന്ഥകാരനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
തിരുന്നാവായ 1921 മലബാർ സമര അനുസ്മരണവും ഫ്രീഡം സ്ക്വയർ സമർപ്പണവും എടക്കുളം കുന്നംപുറത്ത് ഗ്രന്ഥകാരനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു,മലബാർ സമരാനുസ്മരണ സമിതി തിരുന്നാവായ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എടക്കുളം ജുമാമസ്ജിദിന് സമീപം സ്ഥാപിച്ച എടക്കുളത്തും പരിസര പ്രദേശത്തും നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ രക്ത സാക്ഷികളുടേയും പോരാളികളുടേയും നാമങ്ങളും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്ത ശിലാഫലകം ഉൾപ്പെടുന്ന ഫ്രീഡം സ്ക്വയർ നാടിന് സമർപ്പിച്ചു തുടർന്ന് കുന്നംപുറത്ത് വെച്ച് നടന്ന മലബാർ സമര അനുസ്മരണ സമിതി തിരുന്നാവായ ചാപ്റ്ററിന്റെ പൊതു പരിപാടിക്ക് കൺവീനർ സി.വി.ഹംസ സ്വാഗതം പറഞ്ഞു. ചെയർമാൻ അവറാങ്കൽ മുയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ റമീസ് മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു.മലബാർ സമര അനുസ്മരണ സമിതി സംസ്ഥാന കൺവീനർ സി.അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.മലബാർ സമരവുമായി ബന്ധപ്പെട്ട എടക്കുളത്തിന്റെ പ്രാദേശിക ചരിത്രം പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മർ നിർവ്വഹിച്ചു,എടക്കുളത്തെ പൗരപ്രമുഖരായ ഇ.പി മൊയ്തീൻ കുട്ടിമാസ്റ്റർ,വെള്ളാടത്ത് ബാവ മുസ്ലിയാർ,തൂമ്പിൽ ഹംസഹാജി,കെ.പി.ബാഹാവുദ്ധീൻ,വി.പി.ഹുസ്സൈൻ,വി.കെ.അബൂബക്കർ മൗലവി.സി.വി.നൗഷാദ്, എന്നിവർ സംസാരിച്ചു, യുവ മാപ്പിള കവി ഫൈസൽ കന്മനത്തിന്റെ കവിതാലാപനവും,എടക്കുളത്തെ കുട്ടികളുടെ മലബാർ സമരവുമായി ബന്ധപ്പെട്ട സംഗീത പരിപാടികളും.,കോഴിക്കോട് അതിജീവന കലാസംഘം അവതരിപ്പിച്ച,മലാബാർ സമര വീരോധാക്കളുടെ ഇതിഹാസ ചരിത്രമായ ചോര പൂത്ത പടനിലങ്ങൾ എന്ന നാടകവും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments