Thursday, January 20, 2022
HomePradeshikamകുട്ടികൾക്കായി തിരുനാവായയിൽ 'ബാല്യം' പ്രതിരോധ പദ്ധതി തുടങ്ങി.

കുട്ടികൾക്കായി തിരുനാവായയിൽ ‘ബാല്യം’ പ്രതിരോധ പദ്ധതി തുടങ്ങി.

തിരുനാവായ: കുട്ടികൾക്ക് കോവിഡ് മൂന്നാം തരംഗം പ്രതിരോധത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ബാല്യം ആയുർവേദ പ്രതിരോധ മരുന്ന് വിതരണ പദ്ധതി തുടങ്ങി.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഫൈസൽ എടശ്ശേരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ പദ്ധതി വിശദീകരിച്ചു ബാല സൗഹൃദ ജില്ലാ പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലയിലെ 32 ഡിവിഷനുകളിൽ ഓരോ പഞ്ചായത്ത്‌ വീതം ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇത് പ്രകാരം പഞ്ചായത്തിലെ 2 മുതൽ 5 വയസ്സ് വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും കൃത്യമായ ഇടവേളകളിൽ ആയുർവേദ പ്രതിരോധ മരുന്ന് നൽകും. കുട്ടികളിൽ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്കും സാംക്രമിക രോഗങ്ങൾക്കുമുള്ള മികച്ച ആയുർവേദ ഔഷധക്കൂട്ടാണ് കുട്ടികൾക്ക് നൽകുന്നത്.
ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുന്നത്ത് മുസ്തഫ, സ്ഥിരം സമിതി അധ്യക്ഷൻമാരായ മാമ്പറ്റ ദേവയാനി, ആയപ്പള്ളി നാസർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ആനി ഗോഡ്ലീഫ്, മെമ്പർമാരായ സൂർപ്പിൽ ബാവ ഹാജി, പള്ളത്ത് മുസ്തഫ, എം. പി. ഹസീന, കെ. പി. ലത്തീഫ്, ഐ. സി. ഡി. എസ് സൂപർവൈസർ രശ്മി സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments