Thursday, September 29, 2022
HomePradeshikamമതേതരത്വ സംരക്ഷണ സദസും ഗാന്ധിയൻ പുരസ്കാര സമർപ്പണവും ഡിസംബർ 1 ന്

മതേതരത്വ സംരക്ഷണ സദസും ഗാന്ധിയൻ പുരസ്കാര സമർപ്പണവും ഡിസംബർ 1 ന്

മതേതരത്വ സംരക്ഷണ സദസും ഗാന്ധിയൻ പുരസ്കാര സമർപ്പണവും ഡിസംബർ 1 ന് തിരൂരിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സദസും ഗാന്ധിയൻ പുരസ്കാര സമർപ്പണവും ഡിസംബർ 1 ന് ബുധനാഴ്ച നടക്കും.രാവിലെ 10 ന് ഹോട്ടൽ കോണ്ടിനെന്റോ ക്ലാസിക്ക് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ പുരസ്കാരം സി. ഹരിദാസിന് സമർപ്പിക്കും.
വാർത്താ സമ്മേളനത്തിൽ കെ.പി.സി.സി ഗാന്ധി ദർശൻ സമിതി ജില്ല പ്രസിഡന്റ് പി.കെ.എം ബാവ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പന്ത്രോളി മുഹമ്മദലി, യാസിർ പൊട്ടച്ചോല, മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി, സ്വാഗതം സംഘം കൺവീനർ നൗഷാദ് പരന്നേക്കാട് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments