Thursday, January 20, 2022
HomePradeshikamവൈലത്തൂർ ഉറൂസിന് ഇന്ന് തുടക്കം

വൈലത്തൂർ ഉറൂസിന് ഇന്ന് തുടക്കം

വൈലത്തൂർ : വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനിയുടെ അഞ്ചാമത് ഉറൂസ് മുബാറക് ഇന്ന്(ഞായർ) ആരംഭിക്കും.
രാവിലെ ഒമ്പതിന് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖീ മലേഷ്യ പതാക ഉയർത്തും. തുടർന്ന് സിയാറത്ത് നടക്കും.
വൈകുന്നേരം നാലിന് നടക്കുന്ന ഖാദിരിയ്യ റാത്തീബിന് സയ്യിദ് ജലാലുദ്ദീൻ ജീലാനി നേതൃത്വം നൽകും.
വൈകുന്നേരം 6.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹജ്ജ് വഖഫ് കാര്യമന്ത്രി വി അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, അബ്ദു സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും.
നാളെ രാവിലെ ഒമ്പതിന് നടക്കുന്ന മൗലിദ് ജൽസക്ക് പകര മുഹമ്മദ് അഹ്സനി, അബ്ദുൽ ഖാദിർ അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകും.
ഉച്ചക്ക് വൈലത്തൂർ കെ പി എം ഓഡിറ്റോറിയത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈലത്തൂർ തങ്ങളുടെ പ്രാസ്ഥാനികലോകം സെമിനാർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഹബീബ് കോയതങ്ങൾ ചെരക്കാപറമ്പ് പ്രാർഥന നിർവഹിക്കും.
കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, അബൂ ഹനീഫൽ ഫൈസി തെന്നല, സയ്യിദ് സ്വലാഹുദ്ദീൻ തങ്ങൾ കൂരിയാട്, വടശ്ശേരി ഹസൻ മുസ്‌ലിയാർ, അലവി സഖാഫി കൊളത്തൂർ, മുസ്തഫ കോഡൂർ, ഊരകം അബ്ദുർറഹ്മാൻ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, എൻ വി അബ്ദുർറസാഖ് സഖാഫി വെളളിയാമ്പുറം, അബൂബക്കർ മാസ്റ്റർ പടിക്കൽ, എം ജുബൈർ താനൂർ പ്രസംഗിക്കും.
അഞ്ച് മണിക്ക് നടക്കുന്ന സമാപന പ്രാർഥനക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments