Thursday, January 27, 2022
HomePradeshikamവഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ

വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ

തിരൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള മുസ് ലിം ലീഗ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് താലൂക്ക് ഓഫീസ് മാർച്ച് നടത്തി.റിങ് റോഡ് ജങ്ഷനിൽ നിന്നും തുടങ്ങിയ മാർച്ച് താഴെ പാലം ചുറ്റി താലൂക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് എം.അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ, നാസർ ഫൈസി കൂടത്തായി, കെ.എൻ.എം ജില്ലാ പ്രസിഡൻ്റ് ഡോ. പി.പി.മുഹമ്മദ്, പി.എ.റഷീദ്, അഡ്വ.ഫൈസൽ ബാബു, വെട്ടം ആലിക്കോയ, എം.പി അഷ്റഫ് താനൂർ പ്രസംഗിച്ചു.മാർച്ചിന് പി.സൈതലവി മാസ്റ്റർ, എം.പി.മുഹമ്മദ് കോയ,പി.സി. ഇസ്ഹാഖ്, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, കണ്ടാത്ത് കുഞ്ഞിപ്പ, കെ.പി.ഷാജഹാൻ, ഇ. സക്കീർ മാസ്റ്റർ, കെ.ടി. ആസാദ്, സി.എം. അലി ഹാജി, ഫൈസൽ എടശ്ശേരി, കെ.ഇബ്രാഹിം ഹാജി, കെ.സി. ബാവ, നൂഹ് കരിങ്കപ്പാറ, കല്ലേരി യൂസഫ് , റഷീദ് മോര്യ , അഡ്വ: സൈതലവി, അഡ്വ.ആരിഫ് നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments