Wednesday, January 26, 2022
HomePradeshikamഉഗ്രനരസിംഹസ്കോളർഷിപ്പ് മഞ്ജുശ്രീയ്ക്ക് സമ്മാനിച്ചു

ഉഗ്രനരസിംഹസ്കോളർഷിപ്പ് മഞ്ജുശ്രീയ്ക്ക് സമ്മാനിച്ചു

തിരുന്നാവായ: മാഘമക മഹോത്സവത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ പഠന മികവിന് ഉഗ്ര നരസിംഹചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഉഗ്ര നരസിംഹ സ്കോളർഷിപ്പ് ആലത്തിയൂർ പി.കെ.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ എസ്.എം. മഞ്ജുശ്രീക്ക് സമ്മാനിച്ചു. 17,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന സ്കോളർഷിപ്പ് ഉഗ്ര നരസിംഹ പ്രോജക് ഡയരക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് ആണ് കൈമാറിയത്.തവനൂർ ശിവക്ഷേത്രത്തിൻ്റെ ഭജനമണ്ഡപത്തിൻ്റെ പുനരുദ്ധാരണത്തിന് ട്രസ്റ്റ് അനുവദിച്ച തുക തവനൂർ ശിവക്ഷേത്രസമിതിക്കും കൈമാറി.തിരുന്നാവായ നാവാ മണപ്പുറത്തു ചേർന്ന ചടങ്ങിൽ പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദീപക് പൂന്തോട്ടത്തിൽ, കൃഷ്ണകുമാർ പുല്ലൂരാൻ ,വിഷ്ണുദാസ് കാവഞ്ചേരി ,ഗോപാലകൃഷ്ണൻ കോട്ടക്കൽ, നടുവട്ടം ശശി, സി.രാധാകൃഷ്ണൻ ,കെ.സുരേഷ്, മണികണ്ഠൻ പാലാട്ട് പി.എസ്.രാജഗോപാലൻ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments