Wednesday, January 26, 2022
HomePradeshikamമിനിപമ്പ അന്നദാന ക്യാമ്പിലേക്ക് എം.എസ്.എഫ് അരി നൽകി

മിനിപമ്പ അന്നദാന ക്യാമ്പിലേക്ക് എം.എസ്.എഫ് അരി നൽകി

കുറ്റിപ്പുറം: ശബരിമല തീർത്ഥാടകർക്കായി അയ്യപ്പ സേവാ സംഘം മിനിപമ്പയിലെ ശിവപാർവതീ ക്ഷേത്ര പരിസരത്ത് നടത്തുന്ന അന്നദാന ക്യാമ്പിലേക്ക് എം.എസ്.എഫ് രണ്ട് ചാക്ക് അരി നൽകി. എം.എസ്.എഫ് നേതാക്കളേയും പ്രവർത്തകരെയും സേവാസംഘം ഭാരവാഹികൾ ഹൃദ്യമായി സ്വീകരിച്ചു. എം.എസ്.എഫിന്റെ ഈ സത്പ്രവർത്തനം മാതൃകാപരവും മഹത്തരവുമാണെന്നും സേവാസംഘം ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ സേവാ സംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിൽ നിന്ന് സേവാ സംഘം ഭാരവാഹികൾ അരി സ്വീകരിച്ചു. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, എം.എസ്.എഫ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് ഷറഫു പിലാക്കൽ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ആസിം ആളത്ത്, മുസ്‌ലിം യൂത്ത്ലീഗ് തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ.എ.മജീദ്, എം.എസ്.എഫ് നേതാക്കളായ എം.വി.അസൈനാർ നെല്ലിശ്ശേരി, റാഷിദ് കൊക്കൂർ, ഫർഹാൻ ബിയ്യം, ഷഫീഖ് കൂട്ടായി, എ.വി.നബീൽ, ഷാഹിദ് വാഫി, ആഷിഖ് മദിരശ്ശേരി, സേവാ സംഘം ഭാരവാഹികളായ മനോജ് കെ.വി, കൃഷ്ണൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments