Thursday, January 20, 2022
HomePradeshikamതിരുന്നാവായയിൽ റെയിൽവേ ഭൂമിയിൽ കുളം നിർമ്മാണം ആരംഭിച്ചു

തിരുന്നാവായയിൽ റെയിൽവേ ഭൂമിയിൽ കുളം നിർമ്മാണം ആരംഭിച്ചു

തിരൂർ ബ്ലോക്കിന് കീഴിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുതിയ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. റയിൽവേ വകുപ്പിൻ്റെ സഹകരണത്തോടെ റയിൽവേയുടെ ഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടത്താൻ ധാരണയായി. അവയിൽ ആദ്യത്തെ പ്രവൃത്തി തിരുന്നാവായയിൽ റെയിൽവേ ഭൂമിയിൽ കുളം നിർമ്മാണം ഇന്ന് ആരംഭിച്ചു. 4 ലക്ഷം രൂപ ചിലവഴിച്ചുള്ള പദ്ധതി തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു.സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . സുഹറാബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം .മുഹമ്മദ് കോയ.വാർഡ് അംഗം .ജാവേദ് ,ജോയിൻ്റ് ബി.ഡി.ഒ..ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments