Thursday, September 29, 2022
HomePradeshikamകാൻസർ രോഗികൾക്ക് മുടി ദാനം നൽകിയ അമാന റജ,അമാന ശൈഖക്കും സ്നേഹാദരം

കാൻസർ രോഗികൾക്ക് മുടി ദാനം നൽകിയ അമാന റജ,അമാന ശൈഖക്കും സ്നേഹാദരം

കാൻസർ രോഗികൾക്ക് മുടി ദാനം നൽകിയ അമാന റജ,അമാന ശൈഖ സഹോദരികൾക്ക് തിരുന്നായ ഗ്രാമ പഞ്ചായത്തിന്റെയും, പത്താം വാർഡ് മെമ്പറുടേയും സ്നേഹാദരം.ജന്മ ദിനത്തിൽ കാൻസർ രോഗികൾക്ക് മുടി ദാനം നൽകിയ കൊച്ചു സഹോദരികളെയാണ് തിരുന്നാവായ ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബിയും,പത്താം വാവഡ് മെമ്പർ ഹാരിസ് പറമ്പിലും സംയുക്തമായി ആദരിച്ചത്.കാരുണ്യത്തിന്റെ പുതു ചരിത്രം രചിച്ച അമാന റജയേയും സഹോദി അമാന ശൈഖയേയും തേടി നിരവധി ആദരങ്ങളാണ് എത്തുന്നത്, കാൻസർ ബാധിച്ച് കീമൊ ചികിത്സയിൽ മുടിയെല്ലാം നഷ്ടപ്പെട്ടവർക്കാണ് തങ്ങളുടെ സുന്ദരമായ മുടികൾ മുറിച്ച് കൊച്ചു മിടുക്കിൾ ദാനം ചെയ്ത് കാരുണ്യത്തിന്റെ പുതിയ മാതൃക തീർത്തിരിക്കുകയാണ്,ഈ കൊച്ചു മിടുക്കികൾ.കാൻസർ ബാധിച്ച് മുടി കൊഴിഞ്ഞ് പോയി സമൂഹത്തിൽ പ്രയാസമനുവിക്കുന്ന യുവതീ യുവാക്കൾക്കും,വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും,വീട്ടമ്മമാർക്കും സൗജന്യമായി വിഗ് നൽകുന്ന ചാരിറ്റിയിലേക്കാണ് ഇവർ തല മുണ്ഡനം ചെയ്ത് മുടി ധാനം ചെയ്തത്.ഇത്തരം കാരുണ്യ പ്രവർത്തനം സമൂഹം മാതൃകയാക്കണമെന്നും ഇവരെപ്പോലുള്ള മിടുക്കികളെയാണ് ആദരക്കപ്പെടേണ്ടതെന്നും ഇത് മറ്റ് കുട്ടികൾക്കും പ്രചോദനമാണെന്നും തിരുന്നാവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി പറഞ്ഞു.സാമൂഹിക പ്രവർത്തകനും യൂത്ത്ലീഗ് തിരൂർ മണ്ഡലം വൈറ്റ്ഗാഡ് ക്യാപ്റ്റനും തിരുന്നാവായ എ.എം എൽ.പി സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ സിറാജ് പറമ്പിലിന്റേയും സാഫിലയുടേയും മക്കളാണ് റജയും ശൈഖയും.തിരുന്നാവായ നവാമുകുന്ദാ ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പന്ത്രണ്ട് വയസ്സുള്ള അമാന റജ,തിരുന്നാവായ എ.എം.എൽ.പി സ്കൂളിൽ മൂന്നാം തരത്തിൽ പഠിക്കുന്ന ഏഴ് വയസ്സുള്ള അമാന ശൈഖയാണ് സഹോദരി,ആദരിക്കൽ ചടങ്ങിൽ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി,വാർഡ് മെമ്പർ ഹാരിസ് പറമ്പിൽ,സിന്ദു,റസാക്.റിട്ടേർഡ് സബ് ഇൻസ്പെക്ടർ മുഹമ്മദ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments