Thursday, January 20, 2022
HomeKeralaകാർഷിക വിരുദ്ധ നിയമം പിൻവലിച്ചത് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം:ഐ.എസ്.എം.

കാർഷിക വിരുദ്ധ നിയമം പിൻവലിച്ചത് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം:ഐ.എസ്.എം.

കോട്ടക്കൽ: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചത് അടുത്ത വർഷമാദ്യം നടക്കാൻ പോവുന്ന സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇത് ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്നും  ഐ.എസ്.എം കോട്ടക്കലിൽ സംഘടിപ്പിച്ച ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.കർഷക ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ സമരം ചെയ്യുന്ന കർഷകർക്ക് സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സമ്മേളനം കെ.എൻ.എം മർക്കസുദ്ദഅവസംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമിഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് റാഫി അറക്കൽ അദ്ധ്യക്ഷം വഹിച്ചു.കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എൻ.എം.ജലീൽ മാസ്റ്റർ, അബ്ദു ലത്തീഫ് കരുമ്പുലാക്കൽ, എം.ടി. മനാഫ് മാസ്റ്റർ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അൻവർ സാദത്ത് എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി.അബ്ദുൽ കരീം എഞ്ചിനിയർ, ജലീൽ വൈരങ്കോട്, ഷാനവാസ് പറവന്നൂർ, ഐ.വി.ജലീൽ, റഫീഖ് നല്ലളം, റസിയാബി തിരൂരങ്ങാടി ,നുഅമാൻ ശിബിലി, സി.എൻ.  ശുഫൈന എന്നിവർ സംസാരിച്ചു.ശരീഫ് കോട്ടക്കൽ, യൂനുസ് മയ്യേരി, ഡോ.റജുൽ ഷാനിസ്, ഹബീബ് നീരോൽപ്പാലം, മജീദ് രണ്ടത്താണി, ഹാരിസ് ടി.കെ.എൻ, അബ്ദുൽ ഖയ്യൂം കുറ്റിപ്പുറം,യാസിർ അറഫാത്ത് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments