Wednesday, January 26, 2022
HomePradeshikamതിരുന്നാവായയിലെ ശ്മശാനഭൂമി തട്ടിയെടുക്കാൻ ശ്രമം ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകും.

തിരുന്നാവായയിലെ ശ്മശാനഭൂമി തട്ടിയെടുക്കാൻ ശ്രമം ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകും.

തിരുന്നാവായ: തിരുന്നാവായ വാവൂർകുന്ന് SC കോളനി നിവാസികളുടെ പരമ്പരാഗത ശ്മശാന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ചില തൽപ്പര കക്ഷികളുടെ നീക്കത്തിനെതിരെ ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകുമെന്ന് SC മോർച്ചാ ജില്ലാ പ്രസിഡണ്ട്‌ കെ സി ശങ്കരൻ പറഞ്ഞു. പാവപ്പെട്ട SC കോളനി നിവാസികൾ പറമ്പരാഗതമായി ഉപയോഗിക്കുന്ന ശ്മശാന ഭൂമിയുടെ മുൻസ്ഥിതി നില നിർത്തണമെന്നും, അതിന് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്മശാന ഭൂമി സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സി ശങ്കരൻ യോഗത്തിൽ ശ്മശാന ഭൂമി സംരക്ഷണ സമിതി പ്രസിഡണ്ട്‌ അയ്യപ്പൻ അധ്യക്ഷം വഹിച്ചു SC മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി കെ പി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട്‌ വാസു കൊട്ടപ്പുറം, ജയരാജൻ പൊന്നാനി, ശശി കറുകയിൽ, എ പി ചന്ദ്രൻ, എം രഘുപാൽ, സി രാജൻ, കെ പ്രമോദ്. രാജൻ കൊടക്കൽ, ദാമോദരൻ വാവൂർക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments