Wednesday, January 26, 2022
HomePradeshikamപുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരൂരിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരൂരിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

തിരൂർ :വാഗണ് കൂട്ടക്കൊലയുടെ 100 വാർഷികത്തോടനുബന്ധിച്ചു പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരൂരിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പരിപാടി എ വാസു ഉൽഘാടനം ചെയ്തു സംസാരിച്ചു. മലബാറിലെ കർഷക പോരാളികളുടെ പോരാട്ട പാരമ്പര്യത്തെ പുതിയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഊർജ കേന്ദ്രമാക്കുക. മലബാർ പോരാളികളെ കൂട്ടക്കൊല നടത്തിയ എം എസ് പിയുടെ വാർഷികാഘോഷത്തിൽ നിന്നും ഇടത് സർക്കാർ പിന്മാറണമെന്നും എ വാസു ആവശ്യപ്പെട്ടു. പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി നഹാസ് അധ്യക്ഷനായ യോഗത്തിൽ എൻ സി എച്ച് ആർ ഒ സംസ്ഥാന ട്രഷറർ കെ പി ഒ റഹ്മത്തുള്ള, സി പി ജിഷദ്, മുഹമ്മദ്‌ ഹനീൻ, വിഷ്ണു, ബ്രിജേഷ്, അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments