Thursday, January 20, 2022
HomePradeshikamശാന്തിഗിരി ആശ്രമം തെയ്യാല സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടന്ന പൗർണമി പ്രാർത്ഥന

ശാന്തിഗിരി ആശ്രമം തെയ്യാല സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടന്ന പൗർണമി പ്രാർത്ഥന

താനൂർ : പ്രാർത്ഥനയുടെ
നിറധന്യതയിൽ ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൽ പൗർണമി ആഘോഷം നടന്നു. എല്ലാ മാസവും വെളുത്തവാവിനാണ് പൗർണമി വ്രതവും പ്രാർത്ഥനയും നടക്കുന്നത്. പുഷ്പ സമർപ്പണം ,തട്ടംസമർപ്പണം, അന്നദാനം , ദീപ പ്രദക്ഷിണം, പ്രസാദ വിതരണം എന്നിവ നടത്തി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ദീപ പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പൗർണമി സത്സംഗത്തിൽ തെയ്യാല ബ്രാഞ്ചാശ്രമം ഇൻ-ചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. പൗർണമി ദിനത്തിൽ ദീപം ഷോപ്പിങ്ങ് സെന്ററിൽ പ്രവർത്തനം ആരംഭിച്ച ശാന്തിഗിരി സൗജന്യ ആയുർവേദ സിദ്ധ സ്‌പെഷ്യാലിറ്റി ചികിത്സാ ക്ലിനിക്കിന്റെ ഉദ്ഘാടനം സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി നിർവഹിച്ചു. ഡോ. മനീഷ ചാർളി അധ്യക്ഷത വഹിച്ചു. വിവിധ രോഗങ്ങൾക്കുള്ള സൗജന്യ വൈദ്യ പരിശോധന സ്‌പെഷ്യാലിറ്റി ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നതോടൊപ്പം ആയുർവ്വേദ സിദ്ധ ഔഷധങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാവുന്നതാണെന്നും
മലപ്പുറം ഏരിയ മാനേജർ അഖിൽ ജെ എൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments