Thursday, September 29, 2022
HomeKerala'വാഗൺ ഓർമകൾക്ക് ഒരു നൂറ്റാണ്ട്'’എസ് വൈ എസ് വാഗൺ സ്മൃതി സംഗമം നാളെ

‘വാഗൺ ഓർമകൾക്ക് ഒരു നൂറ്റാണ്ട്’’എസ് വൈ എസ് വാഗൺ സ്മൃതി സംഗമം നാളെ

തിരൂര്‍: മലബാർ സമര പോരാളികളോട് ബ്രിട്ടീഷുകാരുടെ അതിദാരുണ പ്രതികാരമായിരുന്ന വാഗൺ കൂട്ടക്കൊലക്ക് ഒരു നൂറ്റാണ്ട് തികയുകയാണ്. തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് റെയിൽവേയുടെ ചരക്ക് ബോഗിയിൽ സമര പോരാളികളെ കുത്തിനിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 60 ലധികം ധീര ദേശസ്നേഹികളാണ് കൊലചെയ്യപ്പെട്ടത്.സ്വാതന്ത്ര്യ സമര പോരാളികൾക്കിടയിൽ ആദരവുകളോടെ ഓർക്കപ്പെടേണ്ട സമര നായകന്മാരാണ് അവർ. ഇവരുടെ പാവന സ്മരണകൾ നിലനിർത്തുന്നതിനുവേണ്ടി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നവംബർ 19ന് -വെള്ളി- രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന തിരൂരിൽ ‘വാഗൺ ഓർമ്മകൾക്ക് ഒരു നൂറ്റാണ്ട് ‘എന്ന ശീർഷകത്തിൽ വാഗൺ സ്മൃതി സംഗമം സംഘടിപ്പിക്കുകയാണ് .സംസ്ഥാന വ്യാപകമായി ആചരിക്കുന്ന 1921 സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതി കാലങ്ങൾ എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സംഗമം വൈകുന്നേരം 3 മണിക്ക് തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുറസാഖ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ കായിക-ഹജ്ജ് -വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രൊഫസർ ഡോ: പി ശിവദാസൻ, പ്രൊഫ: എ പി അബ്ദുല്‍ വഹാബ് ,എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എ എ റഹീം കരുവാത്തുകുന്ന് ,സാജിര്‍ പെരിന്തല്ലൂര്‍ തുടങ്ങിയവർ പ്രസംഗിക്കും.
സ്വാതന്ത്ര്യ സമരവും ഇന്ത്യൻ ചരിത്രങ്ങളും തിരുത്തലുകൾക്കും വ്യാജ നിർമ്മിതികള്‍ക്കും വിധേയമായികൊണ്ടിരിക്കുമ്പോൾ ഇത്തരം ചരിത്ര പഠനങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ് .മലബാർ സമര പോരാളികളെയും രക്തസാക്ഷികളെയും അവഗണിക്കുന്ന പ്രവണതകൾ ഉത്തരവാദപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നത് ദേശ സ്നേഹികള്‍ ജാഗ്രതയോടെ കാണേണ്ടതാണ് .
സംഗമത്തിന് മുന്നോടിയായി ഉച്ചക്ക് 2-30ന് വാഗൺ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന കോരങ്ങത്ത് മഖ്ബറ സിയാറത്ത് നടക്കും .സയ്യിദ് സീതിക്കോയ അൽബുഖാരി പൊന്നാനി , സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ,അബ്ദുൽ മജീദ് അഹ് സനി ചെങ്ങാനി ,ഉസ്മാൻ ചെറുശോല, അഹ്മദ് മുഹ് യുദ്ധീൻ മുസ്ലിയാർ,അബ്ദുസമദ് മുട്ടന്നൂർ,യാഹൂ ഹാജി കോഹിനൂർ,മുഹമ്മദ് കുട്ടി ഹാജി മച്ചിങ്ങപ്പാറ സംബന്ധിക്കും.പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ:
1സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ
2 എ എ റഹീം കരുവാത്തുകുന്ന്
3 ടി എം ബഷീര്‍ രണ്ടത്താണി
4 അന്‍വര്‍ സാദത്ത് ചമ്രവട്ടം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments