Wednesday, January 26, 2022
HomePradeshikamതിരുന്നാവായയിലും എടക്കുളത്തും കോൺഗ്രസ് പ്രവർത്തകർ നാട്ടിയ കൊടിമരങ്ങൾ നശിപ്പിച്ചതായി പരാതി

തിരുന്നാവായയിലും എടക്കുളത്തും കോൺഗ്രസ് പ്രവർത്തകർ നാട്ടിയ കൊടിമരങ്ങൾ നശിപ്പിച്ചതായി പരാതി

കെ പി സി സി യുടെ പുതിയ നിർദ്ദേശപ്രകാരം മണ്ഡലം തലതലങ്ങളിൽ സിസിയു യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിക്കണമെന്നും ഓരോ ബൂത്ത് സി സി യു കളിലും കൊടിമരം സ്ഥാപിക്കണമെന്നുള്ളതിനാലും തിരുന്നാവായ മണ്ഡലത്തിൽ നവംബർ 14 ശിശുദിനത്തിൽ എല്ലാ ബൂത്ത് കമ്മിറ്റികളിലും കൊടിമരം സ്ഥാപിക്കുകയുണ്ടായി.
എന്നാൽ തിരുന്നാവായ പഞ്ചായത്തിലെ 13-ാം വാർഡിലെ പഞ്ചാപ് പടി എന്ന സ്ഥലത്ത് സ്ഥാപിച്ച കൊടിമരം ചില സാമൂഹിക വിരുദ്ധർ ഇന്നലെ നശിപ്പിച്ചിരിക്കുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് തിരൂർ CI ക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പരാതി കൊടുത്തിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ പിഴുതെറിഞ്ഞ കൊടിമരം നാളെ അവിടെ തന്നെ പുനസ്ഥാപിക്കാനുള്ള നീക്കവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അറിയിച്ചു. പോലീസിന് കൊടുത്ത പരാതിയുടെ ഭാഗമായി പ്രതികളെ ഉടനെ പിടികൂടണമെന്നും സ്ഥലത്ത് സംഘർഷാവസ്ഥ സാധ്യതയുണ്ടെന്നും ഇവർ പറഞ്ഞു.
കൂടാതെ പഞ്ചായത്തിനു പിറകിലൂടെയുള്ള രമേശ് ചെന്നിതല ഉൽഘാടനം ചെയ്ത കനാൽ ബൈപാസ് റോഡ് ൻ്റെ ശിലാഫലകവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിതായും കുറച്ചു ദിവസങ്ങളായി കോൺഗ്രസ്സിൻ്റെയും വ്യക്തികളുടെ പേരിലുള്ള ചില വസ്തുക്കൾ നശിപ്പിക്കപ്പെടുന്നുണ്ടെന്നും മണ്ഡലം കമ്മിറ്റി ഉന്നയിച്ചു. സ്ഥലത്ത് സമാധാനം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്ന സാമുഹ്യ വിരുദ്ധരെ ഉടൻ പിടികൂടണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments