Thursday, September 29, 2022
HomePradeshikamവഖഫ് ബോർഡ്‌ ഉദ്യോഗസ്ഥനിയമനം തീരുമാനം പുനഃപരിശോധിക്കണം:കെ.എൻ.എം.

വഖഫ് ബോർഡ്‌ ഉദ്യോഗസ്ഥനിയമനം തീരുമാനം പുനഃപരിശോധിക്കണം:കെ.എൻ.എം.

തിരൂർ :സംസ്ഥാനത്തെ വഖഫ് ബോർഡിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്. സിക്ക്‌ വിടണമെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എൻ.എം, ഐ.എസ്.എം, എം.എസ്.എം,എം. ജി.എം. വെസ്റ്റ് ജില്ലാ ഭാരവാഹി സംഗമം ആവശ്യപ്പെട്ടു. വഖഫ് ബോർഡ്‌ ഉദ്യോഗസ്ഥരുടെ നിയമനത്തിൽ കൂടിയാലോചനകൾ നടത്താതെയുള്ള സർക്കാർ തീരുമാനം പിൻവലിക്കാൻ തയ്യാറാവണമെന്നും മുസ്ലിം സംഘടനങ്ങളുടെ അഭിപ്രായം മാനിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു . ആത്മീയചികിത്സയുടെ മറവിൽ സാമ്പത്തിക ചൂഷണവും പീഡനവും വർധിച്ചു വരുന്ന സാഹചര്യത്തിൽ ശക്തമായ ബോധവൽകര ണം ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌.ഡോ:പി.പി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.പ്രൗഡ് ഓഫ് താനൂർ പുരസ്‌കാര ജേതാവും കെ.എൻ.എം. ഉപാധ്യക്ഷനുമായ ഉബൈദുല്ല താനാളൂരിനുള്ള ഉപഹാരം കെ. എൻ.എം. സംസ്ഥാന സെക്രട്ടറി ഡോ:എ. ഐ. അബ്ദുൽ മജീദ് സലാഹി സമ്മാനിച്ചു. ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ എൻ.വി ഹാഷിം ഹാജി, കെ. ഹസ്സൻ മാസ്റ്റർ,സി. പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, അഷ്‌റഫ്‌ ചെട്ടിപ്പടി, മുബഷിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി,യു. സഹീൽ,ഡോ: ഖദീജ ഉമർ,ഖൈറുന്നിസ വേങ്ങര പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments