Thursday, September 29, 2022
HomePradeshikamഉജ്ജ്വല ബാല്യം 2020 പുരസ്കാരം ഐഡിയൽ വിദ്യാർത്ഥി മുഹമ്മദ് ഫാദിലിന്.

ഉജ്ജ്വല ബാല്യം 2020 പുരസ്കാരം ഐഡിയൽ വിദ്യാർത്ഥി മുഹമ്മദ് ഫാദിലിന്.

എടപ്പാൾ: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകി വരുന്ന ഉജ്വല ബാല്യം 2020 പുരസ്കാരം കടകശ്ശേരി ഐഡിയൽ ഇഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിയും വെളിയങ്കോട് പഴഞ്ഞി വട്ടപ്പറമ്പിൽ അബ്ദുൽ ബഷീറിൻ്റെയും റുക്സാനയുടെയും മകനുമായ മുഹമ്മദ് ഫാദിൽ എന്ന പതിമൂന്നുകാരൻ കരസ്ഥമാക്കി.

12 വയസ് മുതൽ-18 വയസു വരെയുള്ള കുട്ടികളുടെ വിഭാത്തിലാണ് ഫാദിലിന് പുരസ്കാരം.

അടുക്കളയിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഭക്ഷണമെത്തിക്കുന്ന റോബോട്ട് നിർമിച്ച് ശ്രദ്ധേയനായ മുഹമ്മദ് ഫിദൽ പുതിയ കണ്ടുപിടുത്തങ്ങളുടെ തിരക്കിലാണ് പുരസ്കാര വിവരമറിയുന്നത്

ഐഡിയൽ സ്കൂളിലെ എട്ടാം ക്ലാസുകാരനായ ഈ കുട്ടി ഗവേഷകൻ ഇതിനോടകം മാഗ്നറ്റിക് ലാംമ്പ്, ഇൻക്യുബേറ്റർ, ഒപ്റ്റിക്കൽ അവോയ്ഡ് റോബോട്ട്, തുടങ്ങി അമ്പരപ്പിക്കുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്.

അതിനൂതന വൈദ്യുത ഉപകരണങ്ങൾ കണ്ട് പിടിക്കാനും നിർമ്മിക്കാനും താല്പര്യമുള്ള മുഹമ്മദ് ഫാസിലിന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ഗവേഷകൻ ആവണം എന്നാണ് മോഹം.

കേരളത്തിലെ മികച്ച പത്ത് കൗമാര ചെസ് കളിക്കാരിലൊരാളായ ഈ കൊച്ചു മിടുക്കൻ
അടുക്കളയിൽ നിന്ന് ഭക്ഷണഹാളിലേക്ക് സെൻസർ ഉപയോഗിച്ച് സഞ്ചരിക്കുന്ന തരത്തിലാണ് റോബോർട്ടിൻ്റെ നിർമാണം നടത്തിയത്.

റോബോട്ടിൻ്റെ കയ്യിൽ നൽകുന്ന ഭക്ഷണം ഡൈനിംഗ് ഹാളിൽ ഇരിക്കുന്നവർക്കും ഭക്ഷണം കഴിച്ചശേഷം പാത്രങ്ങൾ തിരിച്ച് അടുക്കളയിലേക്കും റോബോട്ട് തന്നെ എത്തിക്കും വിധമാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.

വിദ്യാർഥിയുടെ കഴിവ് തിരിച്ചറിഞ്ഞ രക്ഷിതാക്കളും അദ്ധ്യാപകരും മുഹമ്മദ് ഫാദിലിനെ കൂടുതൽ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിന് പ്രോത്സാഹനം നൽകി വരുന്നു.

ഐഡിയൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫാസ് ബഷീർ, ഒന്നാം ക്ലാസിൽ പഠിക്കുന്ന ഫാത്വിമ സിയ ബഷീർ എന്നിവർ സഹോദരങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments