Thursday, September 29, 2022
HomePradeshikamവിവാഹ ദിനം 'ചന്ദ്രിക' ദീർഘകാല വരിക്കാരായി വധു വരന്മാർ

വിവാഹ ദിനം ‘ചന്ദ്രിക’ ദീർഘകാല വരിക്കാരായി വധു വരന്മാർ

തിരൂർ: ജീവിതത്തിൻ്റെ പുതിയ വഴിയിലേക്ക് പ്രവേശിക്കുന്ന ദിനം ‘ചന്ദ്രിക’ ദിനപത്രത്തിൻ്റെ അഞ്ച് വർഷത്തെ ദീർഘകാല വരിക്കാരായിരിക്കയാണ് വരൻ കീഴേടത്തിൽ മുഹമ്മദ് ശിഹാബും വധു ഫാത്തിമ നൗഷിദയും. പിന്നാക്ക ന്യൂനപക്ഷ സമൂഹത്തിൻ്റെ കരുത്തുറ്റ ശബ്ദവും, സമൂഹത്തിൻ്റെയും നാടിൻ്റയും പുരോഗതിക്കും വികസനങ്ങൾക്കും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്ന ചന്ദ്രിക ക്ക് ശക്തമായ പിന്തുണയാണ് വധു വരന്മാർ നൽകിയത്. യു. എ. ഇ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റായ കീഴേടത്തിൽ ഷാഫി ഹാജിയുടെ മകനാണ് മുഹമ്മദ് ശിഹാബ്.തെന്നല തലാപ്പിൽ ഹംസയുടെ മകളാണ് വധുവായ ഫാത്തിമ നൗഷിദ.ചടങ്ങിൽ മുനിസിപ്പൽ മുസ് ലിം ലീഗ് പ്രസിഡൻ്റ് കീഴേടത്തിൽ ഇബ്രാഹിം ഹാജി, ജനറൽ സെക്രട്ടറി എ.കെ.സൈതാലിക്കുട്ടി, വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി പുളിക്കൽ ഹംസ, കീഴേടത്തിൽ പോക്കർ ഹാജി, അറമുട്ടി പുളിക്കൽ, മനാഫ് പൂന്തല, കെ.ഫാസിൽ, ജവാദ്, കെ. നിയാസ്, അബ്ദു, ചന്ദ്രിക ഏജൻ്റ് സക്കരിയ്യ നാലകത്ത് പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments