Thursday, January 20, 2022
HomePradeshikamപ്രിയ ഹക്കീമിന് കണ്ണീരിൽ കുതിർന്ന സ്മരണയുമായി സഹപാഠികൾ

പ്രിയ ഹക്കീമിന് കണ്ണീരിൽ കുതിർന്ന സ്മരണയുമായി സഹപാഠികൾ

പുറത്തൂർ പുതുപ്പള്ളി ശാസ്താ എ എൽ പി സ്ക്കൂളിലെ
2020ലെ നാലാം ക്ലാസ്സിലെ കുട്ടികളാണ് ഞായറാഴ്ച സ്ക്കൂളിൽ ഒത്തുചേർന്ന് തങ്ങളുടെ പ്രിയ സഹപാഠിയായിരുന്ന തൗഫീഖുൽ ഹക്കീമിന് സ്മരണാജ്ഞലി അർപ്പിക്കാനെത്തിയത്. 2020ൽ നാലാം ക്ലാസ് ബാച്ചിന് പ്രാദേശിക പoന യാത്രക്കായി തീരുമാനിച്ചുവെങ്കിലും യാത്രപോകേണ്ടതിൻ്റെ തലേ ദിവസമാണ്
കോവിഡ് മൂലം ലോക് ഡൗൺപ്രഖ്യാപിച്ച് സ്ക്കൂൾ അടച്ചു പൂട്ടിയത്. ഇതോടെ കുട്ടികളുടെ
പഠനയാത്ര മുടങ്ങിയെങ്കിലും ഇതിനായി ശേഖരിച്ച 150 രൂപ വീതമുള്ള തുക തിരിച്ചു വാങ്ങാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. സ്ക്കൂളിൽ തങ്ങളുടെ സംഭാവനയായി എന്തെങ്കിലും പ്രവർത്തനത്തിന് തുക ഉപയോഗപ്പെടുത്തണമെന്ന് കുട്ടികൾ വാദിച്ചു. ഇത് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത്
തൗഫീഖുൽ ഹക്കീം ആയിരുന്നു. എന്നാൽ മാസങ്ങൾക്കിടെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് തൗഫീഖുൽ ഹക്കീം മരണപ്പെടുകയായിരുന്നു.ഇതേ തുടർന്നാണ് പഠനയാത്രക്കായി ശേഖരിച്ച വിദ്യാർത്ഥികളുടെ തുകയും മറ്റും ചേർത്ത് തൗഫീഖുൽ ഹക്കീമിൻ്റെ സ്മാരകമായി സ്ക്കൂൾ പ്രവേശന കവാടം നിർമ്മിച്ചത്.ഞായറാഴ്ച സ്ക്കൂളിലെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിനെത്തിയഅന്നത്തെ നാലാം ക്ലാസ്സ് ബാച്ച് വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ടവൻ്റെ പേരിലുയർന്ന പ്രവേശന കവാടത്തിനരികിൽ ചേർന്ന് നിന്നും സ്മരണാജ്ഞലിയർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments