Thursday, January 20, 2022
HomeUncategorizedമീന്‍ പിടുത്തത്തിനിടെ മിന്നലേറ്റു മത്സ്യത്തൊഴിലാളി മരിച്ചു

മീന്‍ പിടുത്തത്തിനിടെ മിന്നലേറ്റു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി മിന്നലേറ്റ് മരിച്ചു തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ  പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ 32ആണ് കടലില്‍ വച്ച് മിന്നലേറ്റ് മരിച്ചത്. അലക്‌സാണ്ടറിനൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയൽ, സൈമൺ, രാജു എന്നിവർ  രക്ഷപ്പെട്ടു. 
വെള്ളിയാഴ്ച രാത്രി 10.30 ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റർ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം. വെള്ളിയാഴ് വൈകിട്ടാണ് അലക്സാണ്ടര്‍ പീറ്ററും സംഘവും തുമ്പ കടപ്പുറത്തുനിന്ന് തുമ്പ  സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്‌സ് എന്ന ഫൈബർ വള്ളത്തില്‍ മീൻപിടിക്കാനായി കടലിലേക്ക് പോയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments