Wednesday, January 26, 2022
HomePradeshikamപരപ്പനങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

പരപ്പനങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

പരപ്പനങ്ങാടി താനൂര്‍
റോഡില്‍ എന്‍സിസി റോഡിന്‌ സമീപമുണ്ടായ
വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍
മരിച്ചു. നിറമരുതൂര്‍ സ്വദേശി
പള്ളിമാന്റെ പുരയ്ക്കല്‍ സെയ്തു
മോന്റെ മകന് 49 വയസ്സുള്ള‍ മുസ്തഫ് ആണ്‌
മരിച്ചത്‌.വ്യാഴാഴ്ച രാത്രി പത്ത്‌
മണിയോടെയാണ്‌ ഓട്ടോറിക്ഷയും
ബൈക്കും തമ്മില്‍ ഇടിച്ച്‌
പരപ്പനങ്ങാടി താനൂര്‍ റോഡില്‍
അപകടം ഉണ്ടായത്‌. അപകടത്തെ
തുടര്‍ന്ന്‌ പരിക്കേറ്റയാളെ ഓടിക്കൂടിയ
നാട്ടുകാര്‍ കോഴിക്കോട്‌
മെഡിക്കല്‍കോളേജ്‌
ആശുപത്രിയിലേക്ക്‌
കൊണ്ടുപോവുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട്‌
മെഡിക്കല്‍കോളേജ്‌ ആശുപത്രി
മോര്‍ച്ചറിയിലാണ്‌ ഉള്ളത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments