Wednesday, January 26, 2022
HomePradeshikamലഹരി നിർമാർജന സമിതി മലപ്പുറം ജില്ലാ സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും

ലഹരി നിർമാർജന സമിതി മലപ്പുറം ജില്ലാ സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും

ലഹരി നിർമാർജന സമിതി മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം വിവിധ പരിപാടികളോടെ ഒക്ടോബർ 30 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പു ഹാജി അധ്യക്ഷത വഹിക്കും സമിതി സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ സാഹിബ് മുഖ്യപ്രഭാഷണം നടത്തും മുഖ്യാതിഥിയായി അഡ്വക്കറ്റ് വി എസ് ജോയ് ഡിസിസി പ്രസിഡന്റ് പങ്കെടുക്കും
വനിതാ സംഗമം എൽ എൻഎസ് വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് ഉദ്ഘാടനം നിർവഹിക്കും വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഖദീജ മൂത്തേടത്ത് അധ്യക്ഷത വഹിക്കും കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എൽ എൻ എസ് സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുക്കും വെസ്റ്റ് ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും ജില്ലയിൽനിന്നുള്ള സംസ്ഥാന കൗൺസിലർമാരുടെ ഐഡന്റിറ്റി കാർഡ് വിതരണവും ഉണ്ടായിരിക്കുന്നതാണ് വെസ്റ്റ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെയും ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതി നേടിയ എക്സൈസ് ഓഫീസർ
കെ ഗണേഷ്‌ സാറിനെയും ചടങ്ങിൽ ആദരിക്കും

ദിനംപ്രതി വളർന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി നിർമാർജന സമിതി യുടെ പ്രവർത്തനം താഴെ തലങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു സമ്മേളനം സംഘടിപ്പിക്കാൻ സംഘാടകർ മുന്നോട്ടു വന്നിട്ടുള്ളത് പഞ്ചായത്തുകൾ തോറും സംഘടനയുടെ പ്രവർത്തനം എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ ശക്തിപ്പെടുത്തി ലഹരി വ്യാപനം തടയുക എന്നതാണ് സംഘടനയുടെ ലക്ഷ്യം വാർത്താസമ്മേളനത്തിൽ
മലപ്പുറം ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പുഹാജി
ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ
ജില്ലാ ട്രഷറർ ശീലത്ത്‌ ബീരാൻകുട്ടി
ഉപാധ്യക്ഷൻ കളാക്കൾ മുഹമ്മദലി ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ആലുക്കൽ എന്നിവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments