Thursday, January 20, 2022
HomeKeralaതിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട

തിരൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആർപിഎഫും, എക്സൈസ് വകുപ്പും സംയുക്തമായി നടത്തി പരിശോധനയിൽ 113 കുപ്പി ഗോവൻ മദ്യം പിടികൂടി.ഇന്ന് പുലർച്ചെ നിസാമുദ്ധീൻ എറണാകുളം എക്സ്പ്രസ് പോയതിന് ശേഷം സ്റ്റേഷൻ പരിസരത്ത് രണ്ട് ബാഗുകളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മദ്യം കണ്ടെത്തിയത് ആകെ 37 ലിറ്റർ മദ്യം ആണ് പിടകൂടിയത്.അന്തർ സംസ്ഥാന ട്രയിനുകൾ വഴി ഗോവയിൽ നിന്നും മലപ്പുറം ജില്ലയുടെ വിവിധയിടങ്ങളിൽ ചില്ലറ വിൽപ്പനക്കായി മദ്യം കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജെൻസിന്റെ രഹസ്യവിവരത്തെ തുടർന്നാണ് ആർപിഎഫും എക്സൈസും പരിശോധന നടത്തിയത്.തിരൂർ ആർപിഎഫ് സബ് ഇൻസ്പെക്ടർ സുനിൽ .കെഎം, എക്സൈസ് ഇൻസ്പെക്ടർ ഒ സജിത, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജെൻസ് പ്രവിന്റീവ് ഓഫീസർ വി.കെ സൂരജ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം പ്രസന്നൻ, കോൺസ്റ്റബിൾമാരായ മുരളി, വിജീഷ്, സിവിൽ എക്സൈസ് ഓഫീസർ റബീഷ് എന്നിവർ പങ്കെടുത്തു.രണ്ടാഴ്ച മുൻപ് ആർപിഎഫും തിരൂർ എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments