Wednesday, January 26, 2022
HomePradeshikamവെട്ടിച്ചിറയിൽഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു, അഗ്നി-രക്ഷാ സേന രക്ഷകരായി.

വെട്ടിച്ചിറയിൽഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു, അഗ്നി-രക്ഷാ സേന രക്ഷകരായി.

വെട്ടിച്ചിറയിൽ നിന്നും കാടാമ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു. പുലർച്ചെ നാലുമണിയോടെയാണ് തീ പിടിച്ചത്.സമദ് കറുവത്താണി ഹൗസ്,കൽപകഞ്ചേരി എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അപകട സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ തിരൂർ അഗ്നി – രക്ഷാസേന ഫയർ എഞ്ചിൻ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.അപകട സാധ്യത തീർത്തും ഇല്ല എന്ന് ഉറപ്പ് വരുത്തിയാണ് സേന സംഭവ സ്ഥലത്ത് നിന്നും നിലയത്തിലേക്ക് തിരിച്ചു പോന്നത്. തിരൂർ അഗ്നി – രക്ഷാ സേന സ്റ്റേഷൻ ഓഫീസർ ശ് എം.കെ.പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ രമേഷ് ബാബു, ഫയർ & റസ്ക്യൂ ഓഫീസർമാരായ രഘുരാജ്.വി .സി , നിയാസ്, പ്രവീൺ. കെ, അമൽ, അനൂപ്, ജിഷ്ണു, രമേഷ്, ഫയർ & റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സുരേഷ് മേലേടത്ത്, നൗഫൽ, ഹോം ഗാർഡായ, ഗോപി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments