Thursday, September 29, 2022
HomeKeralaമലയാളക്കരക്ക് സംഗീത വിരുന്നുമായി ഉസ്താദ് ഗുലാം അലി ഖാൻ വീണ്ടും

മലയാളക്കരക്ക് സംഗീത വിരുന്നുമായി ഉസ്താദ് ഗുലാം അലി ഖാൻ വീണ്ടും

തിരൂർ : ഹിന്ദുസ്ഥാനി ഗസൽ സാമ്രാട്ട് ഉസ്താദ് ഗുലാം അലി ഖാൻ വീണ്ടും കേരളത്തിൽ.
മുൻപ് രണ്ട് തവണയാണ് ഗുലാം അലി ഖാൻ കേരളത്തിൽ വന്നിട്ടുള്ളത് .
ഒക്ടോബർ 23-ന് ശനിയാഴ്ച ഓൺലൈൻ വർക് ഷോപ്പിലൂടെയാണ് മലയാളി സംഗീത പ്രേമികളുമായി ഇദ്ദേഹം സംവദിക്കുവാനെത്തുന്നത് .
ഉസ്താദ് സഹൂർ അഹമ്മദ് ഖാൻ , ഉസ്താദ് കെ.എം.അലി സാഹിബ് , വേണു കൊൽക്കത്ത , സഫ്ന അടീപ്പാട്ട് , കെ.പി. അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ  ‘അസൻ്റ് ( ASCENT ) തിരൂർ സ്കൂൾ ഓഫ് മ്യൂസിക്കാണ് പരിപാടിയുടെ  സംഘാടകർ. ഓൺലൈൻ പരിശീലന കളരിയിൽ  പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും, സാക്ഷ്യപത്രവും ലഭിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കും , ക്ഷണിക്കപ്പെടുന്ന പ്രതിനിധികൾക്കും മാത്രമായിരിക്കും പങ്കെടുക്കുവാനവസരം.
താൽപര്യമുള്ളവർ 9605742702 എന്ന നമ്പറിലോ,  ascenttirur@gmail.com ഐ.ഡി.യിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments