Thursday, September 29, 2022
HomePradeshikamവിരണ്ടോടി കിണറ്റിൽ വീണ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

വിരണ്ടോടി കിണറ്റിൽ വീണ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

തിരൂർ:ചൊവ്വാഴ്ച പുലർച്ചെ 2.30 ന് അറവിനായി കൊണ്ടു വന്ന പോത്ത് വിരണ്ടോടി കോഴിചെന പോലീസ് ക്യാമ്പിനടുത്ത് താണിവേപ്പിൽ മാനുവിന്റെ പറമ്പിലെ 60 അടിയോളം താഴ്ചയിലുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന കിണറ്റിലിറങ്ങി പോത്തിനെ പുറത്തെടുത്തു. കിണറിൻ്റെ ആഴക്കൂടുതലും, പതിവിൽ കൂടുതൽ ഭാരവുമുള്ള ഇടഞ്ഞ പോത്തിനെ സാഹസികമായി ഹോസ് ഉപയോഗിച്ച് ബന്ധിച്ച് സേനാംഗങ്ങളുടേയും, നാട്ടുകാരുടേയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീ. കെ അഭിലാഷ്, ശ്രീ. പി നിയാസ് എന്നിവരാണ് കിണറ്റിലിറങ്ങിയത്.
സ്റ്റേഷൻ ഓഫീസർ ശ്രീ. പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രാമചന്ദ്രൻ, ഫയർ & റസ്ക്യൂ ഓഫീസർമാരായ ജിബിൻ , ശ്രീനാഥ്, രമേശ്‌ ഫയർ ആൻഡ് ഓഫിസർ (ഡ്രൈവർ) സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, ഹോം ഗാർഡുമാരായ മണി, ഗിരീഷ് എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments