Thursday, September 29, 2022
HomeKeralaഡാമുകള്‍ തുറക്കൽ: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

ഡാമുകള്‍ തുറക്കൽ: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

മഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. രാവിലെ 10 മണിക്കാണ് യോഗം. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്തനിവരണ അതോറിറ്റി അംഗങ്ങളും പങ്കെടുക്കും.ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്. ജലനിരപ്പ് 2396.86 അടിയിലെത്തുന്നു. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.86 അടിയായാല്‍ ഡാം തുറക്കണം. ഡാം തുറക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാരിന്റേയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. കൊല്ലം തെന്‍മല അണക്കട്ടിന്റെ ഷട്ടര്‍ രാവിലെ ഏഴുമണി മുതല്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തും. രണ്ടുമീറ്റര്‍ വരെ ഉയര്‍ത്താനാണ് തീരുമാനം. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.ഷോളയാര്‍ ഡാം തുറക്കും. 100 ക്യുമെക്സ് അധികജലം ചാലക്കുടി പുഴയിലേയ്ക്കൊഴുക്കും. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ഡാമുകള്‍ തുറന്നതിനാല്‍ കുറുമാലി, മണലി പുഴകളില്‍ ജലനിരപ്പുയര്‍ന്നു.പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ മുന്നറയിപ്പ് നല്‍കി. പത്തനംതിട്ട കക്കി ‍ഡാമിന്‍റെ ഷട്ടറുകള്‍ 11 മണിക്ക് തുറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments