Thursday, January 20, 2022
HomeKeralaകേരള സംസ്ഥാന ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സ് :ഡു മൈ ബെസ്റ്റ് പദ്ധതി സമർപ്പിച്ചു

കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സ് :ഡു മൈ ബെസ്റ്റ് പദ്ധതി സമർപ്പിച്ചു

തിരുർ: കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആൻറ്  ഗൈഡ്സ് നടപ്പിലാക്കി വരുന്ന “വിഷൻ – 2021-2026  പദ്ധതിയുടെ ഭാഗമായുള്ള  ഒന്നായ് പ്രതിരോധിക്കാം കോവിഡിനെ ഡു മൈ ബെസ്റ്റ്  പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു. കുട്ടികളെ ജനസേവന തല്പരരാക്കി സാമൂഹ്യ സേവനം പരിശീലിപ്പിക്കുന്ന പരിപാടിയിൽ സമൂഹത്തിൻ്റെ പങ്കാളിത്തം ആവശ്യമാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഭാഗം മാതൃകയാണെന്നും എം എൽ എ പറഞ്ഞു.സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികൾക്കുള്ള കോവിഡ്  സുരക്ഷ കിറ്റ്, ഫൗണ്ടേഷൻ ഡെ ക്വിസ് മത്സര വിജയകൾക്കുള്ള സമ്മാന വിതരണം , വീട്ടിലൊരു പൂന്തോട്ട നിർമ്മാണം പദ്ധതി എന്നിവയും  നടന്നു.തിരുർ  വിദ്യാഭ്യാസ  ജില്ലഓഫീസറും  ജില്ലാ ചീഫ് കമ്മീഷണറുമായ കെ.പി.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രെയിനിംഗ് കമ്മീഷണർ കെ.എൻ. മോഹൻകുമാർ വിഷൻ 2026 പദ്ധതി അവതരിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷിദ ടീച്ചർ,എ.എസ്.സി.രാമചന്ദ്രൻ കെ ,എ.എസ്.ഒ. സി. നൂറുൽ അമീൻ ടി.പി, തിരുർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. സുനിജ , 
ജില്ലാ സെക്രട്ടറി കെ.പി. സുനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ്  വി.രത്നാകരൻ, ഡി സി. ഗൈഡ് കെ.പാ ത്തുമ്മക്കുട്ടി, ഡി ടി സി.ശശിന്ദ്രൻ .എം, ഡി ഒ സി .മനോഹരൻ നായർ, തിരുർ ഉപജില്ല സെക്രട്ടറി സയ്യിദ് മിസ്ഹബ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. ഒരു നിയമസഭാംഗം യൂണിഫോമിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ ആദ്യ പരിപാടിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments