Thursday, September 29, 2022
HomeKeralaഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു.

ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു.

ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു.
പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ   ജാഗ്രത പാലിക്കണം.
പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ  ബന്ധുവീടുകളിലേക്ക് മാറ്റി . മാറഞ്ചേരി വില്ലേജീലെ ഒരു വീടിന് ഭാഗികമായ നാശം സംഭവിച്ചു. മാറഞ്ചേരി വില്ലേജിൽ തുറുവാണം ദ്വീപിലേക്ക് ചങ്ങാടം സർവീസ് ആരംഭിച്ചു. വട്ടംകുളം വില്ലേജിലെ വെള്ളക്കെട്ട് വില്ലേജ് ഓഫീസർ ജെ .സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.
പാലക്കാട്‌ ജില്ലയിലെ  പോത്തുണ്ടി, മംഗലം, മലമ്പുഴ കാഞ്ഞിരപ്പുഴ എന്നീ ഡാമുകളിൽ നിന്നുള്ള ഡിസ്ചാർജ് മുഴുവനായും ഭാരതപുഴയിലേക്കാണ് വരുന്നത്. അതിൽ പോത്തുണ്ടി, മംഗലം, എന്നീ ഡാമുകളിലെ വെള്ളം വരുന്ന ഗായത്രി പുഴയിലെ ജലനിരപ്പ് ഇപ്പോൾ വാർണിങ് ലെവൽ കഴിഞ്ഞു നിൽക്കുന്നു (പാലക്കാട് ജില്ലയിലെ കൊണ്ടാഴി CWC ഗേജ് സ്റ്റേഷൻ). ആയതിനാൽ അതിന്റെ റീഫ്ലക്ഷൻ ഇനി മലപ്പുറം ജില്ലയിലെ കുമ്പിടി CWC ഗേജ് സ്റ്റേഷനിലും ഉണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments