Thursday, January 27, 2022
HomePradeshikamനഗരസഭ വാർഷിക പദ്ധതിയിൽ പൂർത്തീകരിച്ച തിരൂർ മാർക്കറ്റ് റോഡ് തുറന്ന് കൊടുത്തു

നഗരസഭ വാർഷിക പദ്ധതിയിൽ പൂർത്തീകരിച്ച തിരൂർ മാർക്കറ്റ് റോഡ് തുറന്ന് കൊടുത്തു

തിരൂർ: നഗരസഭ വാർഷിക പദ്ധതിയിൽ പൂർത്തീകരിച്ച മാർക്കറ്റ് റോഡ് തുറന്ന് കൊടുത്തു. 30 ലക്ഷം രൂപയുടെ പ്രവർത്തികളാണ് പൂർത്തീകരിച്ചത്.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ എ.പി.നസീമ അധ്യക്ഷത വഹിച്ചു. നഗരത്തിലെ ഏറ്റവും ജനത്തിരക്കുള്ള
റോഡായ മാർക്കറ്റ് റോഡ് ഏറെക്കാലമായി യാത്രാ ക്ലേശം അനുഭവിക്കുന്നതാണ്.ഈ കൗൺസിൽ വന്നതിന് ശേഷം 2020.21 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സിഡ്‌കോ യെ ഏൽപ്പിക്കുകയായിരുന്നു.യുദ്ധകാലാടിസ്ഥാനത്തിൽ ഇതിന്റെ പ്രവൃത്തി പൂർത്തിയാക്കി.കോൺക്രീറ്റ് ചെയ്തു, ഡ്രൈനേജ് പുനഃരുദ്ധരിച്ചു.കടകളിലേക്ക് വെള്ളം കയറുന്ന അവസ്ഥക്കും ഇതോടെ പരിഹാരമായി.മാർക്കറ്റ് കോറിഡോർ പദ്ധതിയുടെ ഭാഗമായ 1.90 ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്.മൽസ്യ മാർക്കറ്റ് ഡ്രൈനേജ് പ്രവൃത്തിക്കും നഗരസഭാ ഫണ്ട് അനുുവദിച്ചിട്ടുണ്ട്.അതിന്റെ പ്രവൃത്തിയും ഉടൻ തുടങ്ങും. ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർമാൻ പി.രാമൻകുട്ടി, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ കെെ സലാം മാസ്റ്റർ, വാർഡ് കൗൺസിലർ സതീശൻ, കീഴേടത്തിൽ ഇബ്രാഹിം ഹാജി പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments