Thursday, January 20, 2022
HomeKeralaബ്ലാക്ക് ഔട്ട് തെരുവ് നാടകം തിരൂർ തുഞ്ചൻ പറമ്പിൽ അരങ്ങേറി.

ബ്ലാക്ക് ഔട്ട് തെരുവ് നാടകം തിരൂർ തുഞ്ചൻ പറമ്പിൽ അരങ്ങേറി.

തിരൂർ:കോവിഡ് പ്രതിസന്ധി തിരശ്ശീലയിട്ട നാടക വേദികൾ നാടക കലാകാരൻ്റെ ജീവിതതാളം തകർത്തതിൻ്റെ ചിത്രം തുറന്നു കാട്ടി ബ്ലാക്ക് ഔട്ട് തെരുവ് നാടകം നാടിൻ്റെ ശ്രദ്ധ നേടുന്നു. നാടക പ്രവർത്തകരുടെ
ദൈന്യതകളും ജീവിത പ്രയാസങ്ങളും ഉൾപ്പെടുത്തി, നാടിൻ്റെ സമകാലിക സംഭവങ്ങൾ കോർത്തിണക്കിയാണ്
മലയാളപ്രൊഫഷണൽ നാടക നടി നടൻകാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയായ അരങ്ങും അണിയറയും
ബ്ലാക്ക് ഔട്ട് എന്ന തെരുവ് നാടകവുമായി കേരളപര്യടനം തുടരുന്നത്.

“എനിക്കെൻ്റ വേഷങ്ങൾ വേണം
എനിക്കെൻ്റ വേദികൾ തുറന്നു തരണമെന്നും ഹൃദയത്തിൻ്റെ ഉള്ളിൽ തട്ടി പറയുന്ന അഭിനേതാവ് സമൂഹ മനസാക്ഷിയുടെ മുന്നിൽ ഇങ്ങനെ സൂചിപ്പിക്കുന്നു.
നാടിൻ്റെ കണ്ണീര് തുടക്കന്നവരാണ് കലാകാരൻമാർ അവരുടെ
വേദനകളും യാതനകളും പങ്കിടാൻ സമൂഹത്തിന് കഴിയണമെന്ന അഭ്യർത്ഥനയും ബ്ലാക്ക് ഓട്ടിലൂടെ പറയുന്നു. പ്രശസ്ത നാടക-ചലച്ചിത്ര നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിലാണ് ബ്ലാക്ക് ഔട്ട് എന്ന നാടക പ്രവർത്തകരുടെ അതിജീവന യാത്ര പര്യടനം നടത്തുന്നത്.

പ്രളയവും കോവിഡ് മഹാമാരിയും കൊണ്ട് നിശ്ചലമായ പൊതു സമൂഹം ചെറിയ അളവിലെങ്കിലും
ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോഴും സംഘ കലയായ നാടകത്തിന് ആടാൻ കഴിയാതെ വേഷമഴിച്ചു വെച്ച കലാകാരൻ്റെ ജീവിത പ്രയാസങ്ങളും കർഷക ആത്മഹത്യയും ബാലികാ പീഢനങ്ങളും സ്ത്രീ സുരക്ഷയുമടക്കം സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സൂചിപ്പിച്ചാണ് ബ്ലാക്ക് ഔട്ട് നാട്ടിൻ്റെ കയ്യടി നേടുന്നത്.

സുരേഷ് ബാബു ശ്രീസ്ഥയാണ് രചന നിർവ്വഹിച്ചത്.
മനോജ് നാരായണൻ സംവിധാനം നിർവ്വഹിച്ച ബ്ലാക്ക് ഔട്ടിൽ ശിവജി ഗുരുവായൂർ,
ഉഷ ചന്ദ്രബാബു, വിജയൻ ചാത്തന്നൂർ, ബിജു, ദിനേശ്,
മഹേഷ് മാടായി, പ്രേമ വണ്ടൂർ തുടങ്ങി പ്രശസ്ത നടൻമാർ വേഷമിടുന്നു.
ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബ്ലാക്ക് ഔട്ട് അതിജീവന കലായാത്ര കാസർകോടു നിന്നും ആരംഭിച്ച് വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം തിരൂർ തുഞ്ചൻ പറമ്പിൽ അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments