Wednesday, January 26, 2022
HomeInternationalവൈശാഖിനായി കണ്ണീരോടെ ഒഴുകിയെത്തി കുടവട്ടൂർ

വൈശാഖിനായി കണ്ണീരോടെ ഒഴുകിയെത്തി കുടവട്ടൂർ

കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്.വൈശാഖിന് ആദരം നൽകാൻ മഴയെ അവഗണിച്ച് ഒഴുകിയെത്തി കുടവട്ടൂർ ഗ്രാമം. വൈശാഖിന്റെ മൃതദേഹം വഹിച്ച് ‘കൊണ്ടുള്ള വാഹനത്തിന് പിന്നിൽ നൂറിലേറെ യുവാക്കൾ ബൈക്കിൽ ‘ഭാരത് മാതാ കീ ജയ്, വന്ദേമാതരം..’ ഉറക്കെ വിളിച്ചെത്തി. റോഡിന്റെ ഇരുവശത്തും പൂക്കൾ വിതറിയാണ് ഇരുവശത്തും തടിച്ച് കൂടിയ ജനക്കൂട്ടം ധീര ജവാനോടുള്ള ആദരം നാട് അർപ്പിച്ചത്.
മുൻപ് നടൻ മുരളി അന്തരിച്ചപ്പോഴാണ് കുടവട്ടൂർ ഗ്രാമം ഒരുപോലെ ഇത്തരത്തിൽ ആദരമേകാൻ എത്തിയത്. അന്നും വൻജനക്കൂട്ടമാണ് അവസാനമായി നാടിന്റെ അഭിമാനമായ പ്രിയ നടനെ കാണാൻ ഒഴുകിയെത്തിയത്. ഇപ്പോൾ വൈശാഖിന് അവസാനയാത്രാമൊഴി നൽകാനും അതേ ഗ്രാമം ഒരുപോലെ എത്തി. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിനു വച്ച കുടവട്ടൂർ എൽപി സ്കൂളിലേക്കു ഒഴുകിയെത്തിയത്.
എല്ലാ ആദരവും നൽകിയാണ് ധീരജവാന്റെ മൃതദേഹം സംസ്കരിച്ചത്. കണ്ണീരോടെ സുഹൃത്തുക്കളും നാട്ടുകാരും വിട ചൊല്ലി. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.എൻ. ബാലഗോപാൽ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷും, സുരേഷ് ഗോപിയും ഉൾപെടെ ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments