Wednesday, January 26, 2022
HomePradeshikamഅഭയം ഡയാലിസിസ് സെൻ്റർ പായസ ചലഞ്ചിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സജ്ജീകരിച്ച ക്യാമ്പയിൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.

അഭയം ഡയാലിസിസ് സെൻ്റർ പായസ ചലഞ്ചിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സജ്ജീകരിച്ച ക്യാമ്പയിൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരൂർ:കോവിഡ് മഹാമാരിയിൽ തകർന്ന് പോയ ഒത്തിരി ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെള്ളിവെളിച്ചം വീഴ്ത്താൻ നമുക്കോരോരുത്തർക്കും സാധിച്ചു എന്നുള്ളത് അവിസ്മരണീയമാണെന്ന് ഈ വരുന്ന നവംബർ 9 നു നടത്തപ്പെടുന്ന പായസ ചലഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സജ്ജീകരിച്ച ക്യാമ്പയിൻ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി നസീമ അഭിപ്രായപ്പെട്ടു.

ഹൃദയങ്ങളെ കൂടുതൽ ചേർത്ത് പിടിക്കാൻ നാം പഠിച്ചതും ഈ കോവിഡ് കാലത്തിൽ തന്നെയെന്നും,
വീണ്ടും ഒരു ചേർത്ത് പിടിക്കലിന്റെ കഥ പറയാനാണ് ഇത്തവണ അഭയം പായസ ചലഞ്ചുമായി, സ്നേഹതീരം വളണ്ടിയർ വിംഗ് ജനങ്ങളിലേക്ക് എത്തുന്നത്.

ഒത്തിരി കിഡ്നി രോഗികൾക്ക് അഭയമായി പ്രവർത്തിച്ചു വരുന്ന അഭയം ഡയാലിസിസ് സെന്ററിന് പ്രളയത്തെ അതിജീവിച്ചപോലെ കോവിഡിനെ ചെറുക്കാനായില്ല എന്നുള്ളതാണെന്ന് പരിപാടിയിൽ മുഖ്യ അതിഥിയായ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ അഭിപ്രായപെട്ടു.

അഭയം ഡയാലിസിസ് സെന്റർ ചെയർമാൻ പി. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ, അഭയം സെക്രട്ടറി കുഞ്ഞാലാൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു.

തിരൂർ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി, പ്രതിപക്ഷ ‘ നേതാവ് അഡ്വ: എസ്. ഗിരീഷ്,
CAKC യുടെ മലപ്പുറം ജില്ലാ മുഖ്യ രക്ഷാധികാരി സുലൈമാൻ കുട്ടി, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐ.വി. സമദ്, മൈമൂന കല്ലേരി, സ്നേഹതീരം ചെയർമാൻ സുധീഷ് നായത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

രണ്ട് വൃക്കകളും തകരാറിലായ ഒരു വ്യക്തിക്ക് ഡയാലിസിസിനായി ഒന്നിടവിട്ട ദിവസങ്ങളിൽ 1300 മുതൽ 2500 രൂപ വരെയാണ് ചിലവ് വരുന്നതെന്നും,
ഈ ചിലവുകളത്രയും വഹിച്ചു സൗജന്യമായി 54 രോഗികൾക്ക് ഡയാലിസിസ് നടത്തി വരുന്ന അഭയത്തിനാണ് ഇനി നമ്മുടെ അഭയമാവിശ്യമായി വരുന്നതന്നും നിലവിലുള്ള രോഗികൾക്ക് പുറമെ 700 ഓളം പുതിയ അപേക്ഷകളും അഭയത്തിനെ കാത്തിരിക്കുന്നുണ്ട്.

തിരൂരിന്റെ ഹൃദയ ഭാഗത്തുള്ള നമ്മുടെ സഹോദരങ്ങൾ തന്നെയാണ് അഭയത്തിൽ ഊഴം കാത്ത്‌ പുറത്തു നിൽക്കുന്നതും, ഇപ്പോൾ ചികിത്സയിലുള്ളതെന്നും അഭയം പായസ ചലഞ്ച് കോർഡിനേറ്റർമാരായ നാസർ കുറ്റൂർ, കുഞ്ഞിപ്പ മുണ്ടേക്കറ്റ്, ഷബീറലി റിഥം മീഡിയ, അനസ് സ്നേഹതീരം, ലത്തീഫ് കായൽമഠത്തിൽ,
അബുൽ ഫസൽ ബി.പി അങ്ങാടി എന്നിവർ അറിയിച്ചു.

ഇനിയങ്ങോട്ടുള്ള ഇവരുടെ ഇടമുറിയാതെയുള്ള ചികിത്സക്കും ജീവനും വേണ്ടിയാണ് സ്നേഹതീരം വളണ്ടിയർവിങ് “അഭയാമകനാണ്, അഭയമേകനാണ് അഭയത്തിന് വേണ്ടിയാണ്” എന്ന ക്യാപ്ഷനോട്‌ കൂടിയാണ് അഭയം പായസ ചലഞ്ചുമായി മുന്നോട്ട് വരുന്നത്.

250 രൂപ മുടക്കി വാങ്ങിക്കുന്ന ഓരോ പായസത്തിലും
ജീവനെ പ്രതീക്ഷിച്ച്,
ജീവിതം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങളാണ്, പായസ ചലഞ്ചിൽ വിളമ്പുന്ന പായസത്തിലൂടെ പൂവണിയാൻ പോവുന്നത്.കോവിഡ് മഹാമാരിയിൽ തകർന്ന് പോയ ഒത്തിരി ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെള്ളിവെളിച്ചം വീഴ്ത്താൻ നമുക്കോരോരുത്തർക്കും സാധിച്ചു എന്നുള്ളത് അവിസ്മരണീയമാണെന്ന്നവംബർ 9 നു നടത്തപ്പെടുന്ന പായസ ചലഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സജ്ജീകരിച്ച ക്യാമ്പയിൻ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി നസീമ അഭിപ്രായപ്പെട്ടു.

ഹൃദയങ്ങളെ കൂടുതൽ ചേർത്ത് പിടിക്കാൻ നാം പഠിച്ചതും ഈ കോവിഡ് കാലത്തിൽ തന്നെയെന്നും,
വീണ്ടും ഒരു ചേർത്ത് പിടിക്കലിന്റെ കഥ പറയാനാണ് ഇത്തവണ അഭയം പായസ ചലഞ്ചുമായി സ്നേഹതീരം വളണ്ടിയർ വിംഗ് ജനങ്ങളിലേക്ക് എത്തുന്നത്.

ഒത്തിരി കിഡ്നി രോഗികൾക്ക് അഭയമായി പ്രവർത്തിച്ചു വരുന്ന അഭയം ഡയാലിസിസ് സെന്ററിന് പ്രളയത്തെ അതിജീവിച്ചപോലെ കോവിഡിനെ ചെറുക്കാനായില്ല എന്നുള്ളതാണെന്ന് 1 പരിപാടിയിൽ മുഖ്യ അതിഥിയായ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി : ഷംസിയ സുബൈർ അഭിപ്രായപെട്ടു.

അഭയം ഡയാലിസിസ് സെന്റർ ചെയർമാൻ പി. കോയ മാസ്റ്റർ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ, അഭയം സെക്രട്ടറി കുഞ്ഞാലാൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു.

തിരൂർ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ: എസ്. ഗിരീഷ്,
CAKC യുടെ മലപ്പുറം ജില്ലാ മുഖ്യ രക്ഷാധികാരി സുലൈമാൻ കുട്ടി, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐ.വി. സമദ്, മൈമൂന കല്ലേരി, സ്നേഹതീരം ചെയർമാൻ സുധീഷ് നായത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments