Thursday, January 20, 2022
HomeNationalകേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിoഗ് സമരം നടത്തി.

കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിoഗ് സമരം നടത്തി.

കർഷക വിരുദ്ധ നിയമം പിൻവലിക്കുക,സമരം ചെയ്ത കർഷകരുടെ ശരീരത്തിലേക്ക് കാറോടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് കുമാർ മിത്ര രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റിoഗ് സമരം നടത്തി. സമരം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ ഉദ്ഘാടനം ചെയ്തു.കെ മുഹമ്മദ് ഫിറോസ് അധ്യക്ഷനായി. ടി കെ അലവിക്കുട്ടി, കൊടക്കാട് ബഷീർ, പി പി ലക്ഷ്മണൻ, സി പി റസാഖ്, കെ മണികണ്Oൻ, കെ എം അഷറഫ് എന്നിവർ സംസാരിച്ചു. രാവിലെ ആരംഭിച്ച സമരത്തെ തുടർന്ന് പോസ്റ്റ് ഓഫീസ് പ്രവർത്തനം സ്തംഭിച്ചു.തുടർന്ന് തിരൂർ പോലീസ് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.പിക്കറ്റിംഗ് സമരത്തിന് വി ഗോവിന്ദൻ കുട്ടി, റഹീം മേച്ചേരി, ടി ദിനേശ് കുമാർ എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments