Thursday, September 29, 2022
HomePradeshikamകനത്ത മഴയിൽ മത്സ്യകൃഷി നശിച്ചു

കനത്ത മഴയിൽ മത്സ്യകൃഷി നശിച്ചു

താനൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മത്സ്യകർഷകർക്ക്‌ കനത്തനഷ്ടം. വെള്ളംകയറിയാണ്  മീൻകൃഷി വ്യാപകമായി നശിച്ചത്. താനാളൂർ പഞ്ചായത്തിലെ അരീക്കാടിലെ ഇല്ലിക്കൽ വെളുത്തേടത്ത് ജാബിറിന്റെ അക്വാഫാമിലെ മത്സ്യക്കുഞ്ഞുങ്ങൾ ഒഴുകിപ്പോയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മൂന്ന് മാസം മുൻപാണ് ജാബിർ മത്സ്യ കൃഷി ആരംഭിച്ചത്. വിലയേറിയ ആസ്സാം വാള വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളാണ് ഒഴുകിപ്പോയത്.

സൗരോർജ്ജ സഹായത്തോടെ പ്രവർത്തിക്കുന്ന മോട്ടോർ അടക്കമുള്ള ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഫിഷറീസ് അക്വാകൾച്ചർ പ്രമോട്ടർ ഒ. പി സുരഭില ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments