Thursday, January 20, 2022
HomeKeralaഞങ്ങളെ വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു ഗയ്സ്

ഞങ്ങളെ വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു ഗയ്സ്

താമസിച്ചുകൊണ്ടിരുന്ന വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാർ. വിവാദങ്ങൾക്ക് പിന്നാലെയാണ് ഉടമ വീട് മാറാൻ ആവശ്യപ്പെട്ടതെന്നും ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് പുതിയ ഒരു വീട് കിട്ടിയതെന്നും അവർ പറയുന്നു. പുതിയതായി പുറത്തിറക്കിയ യൂട്യൂബ് വിഡിയോയിലൂടെയാണ് ഇവർ ഇക്കാര്യം അറിയിച്ചത്.

പുതിയ വീടിനായി കുറേ അലഞ്ഞു. പലരും വീട് തരാമെന്ന് ഏൽക്കും. വൈകുന്നേരം ആകുമ്പോഴേക്കും പിന്മാറും. കല്യാണം മുടക്കിയെന്ന് പറയുന്നത് പോലെ വീട് കിട്ടുന്നത് പലരും മുടക്കി. കരാർ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ഉടമ വീട് മാറാൻ പറയുകയായിരുന്നു. ഈ പ്രശ്നത്തിന് ശേഷം സമൂഹത്തിൽ നിന്ന് വലിയ തരത്തിലുള്ള ഹറാസ്മെന്റാണ് ഞങ്ങൾക്ക് നേരെ ഉണ്ടാകുന്നത്. പൊലീസോ, മാധ്യമങ്ങളോ, ആർടിഒയോ ഒന്നും ഞങ്ങളെ സഹായിക്കാനെത്തിയില്ലല്ലോ. കേരള പൊലീസിനോടും ആർടിഒയോടും മാധ്യമങ്ങളോടും വളരെ അധികം നന്ദി ഉണ്ട്. പുതിയ വീട് വാടകയ്ക്ക് തന്ന ചേട്ടന് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു’വെന്നും ഇവർ പറയുന്നു. 45 മിനിട്ട് നീളുന്ന വിഡിയോ ആണ് ഇവർ പുറത്തിറക്കിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments