Thursday, January 20, 2022
HomeKeralaകരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജ് മാതം കുളം ഭാഗത്തു ശക്തമായ മഴയിൽ വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചതായി തഹസിൽദാർ അറിയിച്ചു. അബൂബക്കർ സിദ്ധീഖ് സുമയ്യ ദമ്പതികളുടെ മക്കളായ
ദിയാന ഫാത്തിമ (ഏഴ് വയസ് )
ലുബാന ഫാത്തിമ (ആറ് മാസം )
എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കൽ പഞ്ചായത്തിലെ വാർഡ് 13ലെ ചോനാരി മുഹമ്മദ്‌ കുട്ടിയുടെ വീടാണ് തകർന്നത്. മുഹമ്മദ്‌ കുട്ടിയുടെ വീടിനു മുകളിലേക്ക് മകൾ സുമയ്യക്കും കുടുംബത്തിനും പണിതുകൊണ്ടിരിക്കുന്ന വീട് തകർന്ന് മണ്ണും കല്ലും മറ്റു പതിച്ചാണ് വീട് തകർന്ന് കുട്ടികൾ മരിച്ചത്.
വീട്ടിലെ മറ്റ് അംഗങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും താഹസിൽദാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments