Thursday, January 20, 2022
HomePradeshikamതിരൂർ മുനിസിപ്പൽ സ്റ്റേഡിയം വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

തിരൂർ മുനിസിപ്പൽ സ്റ്റേഡിയം വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു.കഴിഞ്ഞ അഞ്ചു വര്ഷം ഈ സ്റ്റേഡിയത്തിനു വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇതിനു പിന്നിൽ എന്നതാണ് അതിശയം. മുനിസിപ്പൽ ഭരണവും സംസ്ഥാന ഭരണവും നിയന്ത്രിച്ച ഇവർ ഇപ്പോൾ ജനങ്ങളെ പരിഹസിക്കുന്നു.
മുൻ എം.എൽ.എ.,സി.മമ്മൂട്ടി തന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമാക്കി അന്താരാഷ്ട്ര മത്സരങ്ങൾക്ക് പ്രാപ്തമാക്കിയ ഈ സ്റ്റേഡിയം ഏൽപ്പിച്ചു കൊടുത്തത്. എൽ.ഡി.എഫ് ഭരണ സമിതിക്കായി എന്നത് തന്നെയാണ് തീരൂരിന്റ ദുരന്തമായത്.കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ എന്നത് അന്വർത്ഥമാക്കുന്ന തരത്തിലേക്കാണ് പിന്നീട് കാര്യങ്ങൾ പോയത്.ഇല്ലാത്ത അഴിമതിക്കഥകൾ പറഞ്ഞു സ്റ്റേഡിയം ഏറ്റെടുക്കാൻ തന്നെ വര്ഷം നീണ്ടു.സ്റ്റേഡിയം പൂട്ടിയിട്ടു നശിപ്പിച്ചു.പിന്നീട് ജനരോഷം ഉയർന്നപ്പോൾ
തുറന്നു കൊടുത്തു ,അതും വലിയ ഫീസ് ഏർപ്പെടുത്തിക്കൊണ്ടും.
നടക്കാൻ ഫീസ് ഏർപ്പെടുത്തിയ നഗരസഭ എന്ന ഖ്യാതിയും നേടി.യു.ഡി.എഫ് കൗൺസിൽ വന്നതിനു ശേഷമാണ് സൗജന്യമായി സ്റ്റേഡിയംപൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തത്.
2018 ലാണ് കിഫ്ബി ഫണ്ട് നഗരസഭക്ക് അനുവദിക്കുന്നത്.10 കോടി രൂപ .സ്പോർട്സ് കൗൺസിൽ മുഖേനയാണ് ഫണ്ട് അനുവദിച്ചത്.അന്നും എൽ.ഡി.എഫ് ഭരണ സമിതിയാണല്ലോ.എന്തുകൊണ്ട് പ്രവർത്തി നടത്തിയില്ല .ഈ സത്യാവസ്ഥ പൊതു ജനതയോട് ബന്ധപ്പെട്ടവർ തുറന്നു പറയണം.സ്പോർട്സ് കൗൺസിൽ നിബന്ധനകൾ സ്റ്റേഡിയം നഗരസഭക്ക് നഷ്ടപ്പെടുത്തുന്ന തരത്തിലുള്ളതാണ് എന്ന് കണ്ടെത്തിയതാണ്.25.1.19 ലെ കൗൺസിൽ ഈ നിബന്ധന അംഗീകരിക്കാൻ കഴിയില്ല എന്ന് കണ്ടെത്തുകയും സർക്കാരിലേക്ക് കത്തെഴുതാൻ തീരുമാണിച്ചതു മാ ണ്.
അന്നും സംസ്ഥാന ഭരണം ഇവരുടെ കയ്യിലാണ്.ഇന്നും.
ഇപ്പോൾ തിരൂരുകരനായ കായിക മന്ത്രിയുമായി ചർച്ച നട ത്തി യ പ്പോ ളും ഈ നിബന്ധനകൾ ഒഴിവാക്കണം എന്നാണ് നഗര സഭാ ചെയർ പേഴ്സണും വൈസ് ചെയർ മാനും ആവശ്യപ്പെട്ടത്.വെറും.10 കോടിയുടെ പ്രവൃത്തിക്ക് വേണ്ടി നഗരസഭയുടെ സ്റ്റേഡിയം ഒന്നടങ്കംവിട്ടു കൊടുക്കാൻ കഴിയില്ല എന്ന് തന്നെയാണ് യു. ഡി.എഫ്.നിലപാട്
നിബന്ധനകളിൽ മാറ്റം വരുത്തി നഗരസഭയുടെ അവകാശം നില നിർത്തിക്കൊണ്ടുള്ള ഏത് പ്രവർത്തിയും നടത്താവുന്നതാണ്.അല്ലാത്ത പക്ഷം തിരൂർ ജനതയോടും കായിക പ്രേമികളോടും ചെയ്യുന്ന വഞ്ചനയായി ഇത് ചിത്രീകരിക്കപ്പെടും.
മന്ത്രി തന്നെ ഇതിനു മുൻകൈ എടുക്കുമെന്നാണ് വിശ്വസിക്കുന്നത്.
സന്തോഷ് ട്രോഫി മത്സരവുമായും വിവാദങ്ങളുണ്ടാക്കുന്നു.
സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട പരിശോധക സംഘം വരുന്ന വിവരം തന്നെ നഗരസഭാ അധികൃതരെ അറിയിക്കുന്നത് മിനിട്ടുകൾക്ക് മുൻപാണ്.
എന്നിട്ടും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാം എന്ന് ഭരണാധികാരികൾ സംഘത്തോട് പറഞ്ഞതാണ്.പിന്നീട് പത്രങ്ങളിൽ നിന്നാണ് സ്റ്റേഡിയം പ്രാപ്തമല്ല എന്ന വിവരം അറിയുന്നത്. നഗരസഭാ അധികൃതരുമായി ഇത് വരെ ഇവർ ബന്ധപ്പെട്ടിട്ടുമില്ല.
ഇപ്പോൾ വിവാദമുണ്ടാക്കുന്നവർ ഭരിച്ച കാലത്ത് കേവലം ഒരു പവലിയനും ഏതാനും ടോയ്ലറ്റുകളും നിർമിച്ചാൽ തന്നെ മത്സരങ്ങൾ നടത്താമായിരുന്നു.
തീരൂരിന്റ മുൻ വൈസ് ചെയർ മാൻ കൂടിയായ കായിക മന്ത്രി ബഹു.വി.അബ്ദുറഹിമാൻ സ്പോർട്സ് കൗൺസിലിന്റെ ഈ നിബന്ധനകൾ മാറ്റം വരുത്താൻ മുൻ കൈ എടുക്കണം.എം.എൽ.എ.നാലര കോടി അനുവദിച്ചപ്പോൾ നിബന്ധനകൾ ഒന്നുമില്ലാതെയാണ് ഫണ്ട് അനുവദിച്ചത്.
കളിസ്ഥലങ്ങൾ പൊതു ജനത്തിന്റേതാണ്.അത് കായിക പ്രേമികളുടേതാണ്.അത് ആർക്കെങ്കിലും തീറെഴുതി കൊടുത്തു പൂട്ടിയിടാനുള്ളതല്ല. സ്‌റ്റേഡിയങ്ങൾ സജീവമായി നിലനിൽക്കണം.അവിടെ പ്രഭാത സവാരി നടക്കണം.
സമയാ സമയങ്ങളിൽ കായിക പരിശീലനങ്ങൾ നടക്കണം,കളികൾ നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ചു നടക്കണം.അതാണ് യൂ. ഡി.എഫ്.നിലപാട്.
ഈ ഭരണ സമിതി ക്കു അതിനു വേണ്ട എല്ലാ പിന്തുണയും നൽകും
തിരൂരിലെ പൊതു സമൂഹത്തിന്റെ എല്ലാ പിന്തുണയും അഭ്യർത്ഥിക്കുന്നു.
.ഷറഫുദ്ധീൻ കണ്ടാത്തിയിൽ
ഇബ്രാഹിം ഹാജി കീഴേടത്തിൽ
എ.കെ.സൈതാലി കുട്ടി
പി.കെ.കെ .തങ്ങൾ
വി.പി.ഉമർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments