Thursday, January 20, 2022
HomePradeshikam17 കുറ്റങ്ങൾ ഉൾപ്പെട്ട കുറ്റപത്രം സെക്രട്ടറിക്ക് സമർപ്പിച്ചു

17 കുറ്റങ്ങൾ ഉൾപ്പെട്ട കുറ്റപത്രം സെക്രട്ടറിക്ക് സമർപ്പിച്ചു

തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രങ്ങോട് ഭരണ സമിതിയുടെ ക്രമക്കേടുകൾക്കും അഴിമതികൾക്കും സ്വജനപക്ഷാപാതത്തിനുമെതിരെ 17 കുറ്റങ്ങൾ ഉൾപ്പെട്ട കുറ്റപത്രം സെക്രട്ടറിക്ക് സമർപ്പിച്ചു. പ്രാദേശിക നിരീക്ഷണകമ്മിറ്റി റിപ്പോർട്ട് മറികടന്ന് പഞ്ചായത്ത് ഗ്രൗണ്ടിനായി ഏറ്റെടുക്കാൻ പോകുന്ന സ്വകാര്യ വ്യക്തിയുടെ നഞ്ച ഭൂമിക്ക് സെക്രട്ടറിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനതികൃതമായി സംഘടിപ്പിക്കാൻ ശ്രമമുണ്ട്.
മാർക്കിസ്റ്റ് വാക്സിൻ: ഭരണപാർട്ടി അനുഭാവികൾക്ക് മാത്രം വാക്സിൻ വിതരണ ചാർജ്ജ് DYFI ക്ക്.
കിടപ്പിലായ രോഗികൾക്ക് വീട്ടിൽ ചെന്ന് വാക്സിൻ സേവനം നൽകൽ അതിന് വേണ്ട യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. പേരിന് ഉദ്ഘാടനം മാത്രം നടത്തി ഫോട്ടോയെടുപ്പ് മാത്രം നടന്നു..
വാർഡ് സാനിറ്റേഷൻ ഫണ്ട് സാനിറ്റേഷൻ കമ്മിറ്റികളുടെ പേരിൽ ചെക്ക് കൈപ്പറ്റി കേന്ദ്രം, സ്റ്റേറ്റ് പഞ്ചായത്ത് ഓൺഫണ്ട് പണ്ട് ദുരുപയോഗം ചെയ്യൽ, നിലവിലെ സാഹചര്യം പരിഗണിച്ച് ഗ്രാമസഭകൾ കൂടേണ്ടതില്ല എന്ന ഇളവ് മറയാക്കി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ സ്വജനപക്ഷാപാതവും രാഷ്ട്രീയവൽക്കരണവും നടത്തുന്നു.
നിർത്തലാക്കിയ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ പേരിൽ തുടർന്നും വാടകയിനത്തിൽ ഗവൺമെന്റിൽ നിന്നും ആനുകൂല്യം പറ്റുന്നു.
ആലിങ്ങൽ PHC കീഴിൽ ആലത്തിയൂരിലെ സബ്സെന്റർ പുനർ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ UDF ബോർഡ് കാലത്ത് ചെയ്തതുപോലെ 24 മണിക്കൂർ നേഴ്സിന്റെ സേവനം ലഭ്യമാക്കണം.
പരിരക്ഷ പദ്ധതി കോവിഡിന്റെ മറവിൽ ആമ്പുലൻസ് സർവ്വീസ്പോലും ലഭ്യമാക്കാതെ പ്രൈവറ്റ് കൂട്ടായ്മയായ സൗഹൃദ നിലവിൽ മെഡിക്കൽ സഹായം നൽകുകയും അതിന്റെ പേരിൽ ക്രഡിറ്റ് കൈക്കലാക്കാനുള്ള ഭരണ സ്ഥിതി ശ്രാവും ഫണ്ട് ദുരുപയോഗവും നടത്തുന്നു.
ഇലക്ഷൻ മുന്നിൽ കണ്ട് കോൺട്രാക്ടർമാരെക്കൊണ്ട് വർക്ക് എടുപ്പിക്കുകയും നിലവിൽ ഫണ്ടില്ല എന്ന് പറഞ്ഞ് കൈമലർത്തുന്നു. ഫണ്ടിന് അനുസരിച്ചല്ല പ്രോജക്ട് വെക്കൽ.
തോട്ടം ഭൂമിയിൽ പോലും വീടു നിർമ്മിച്ചാൽ നമ്പറിങ്ങിന് മൂന്ന് മാസം ഗുണഭോക്താവ് കാത്ത് നിൽക്കുന്ന അവസ്ഥ ഒഴിവാക്കണം.
നെഞ്ച ഭൂമിയിൽ 5, 10 സെന്റിൽ വീട് നിർമ്മിക്കുന്ന പാവങ്ങൾക്ക് താൽക്കാലിക നമ്പർ ഇട്ടു. നൽകുന്നില്ല. ഭൂമാഫിയക്കും പണക്കാർക്കും കൊട്ടാരങ്ങൾ പണിതാൽ പോലും നമ്പറും ബിൽഡി പെർമിറ്റും നൽകുന്നു. ഭരണ സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അനതികൃതമായി നിർമ്മാണം നടത്തിയ ബിൽഡിങ്ങുകൾക്കും മറ്റും യാതൊരു മാനദണ്ഡവും പാലിക്കാതെ നമ്പർ നൽകുന്ന അവസ്ഥ:
ചാർജെടുത്ത് മാസങ്ങൾ കഴിയുമ്പോഴെക്കും മരണ സമിതിക്കും CPM നും അനുസരിച്ച് ക്രമക്കേടുകൾ നടത്താൻ കൂട്ടുനിൽക്കാത്ത സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന അവസ്ഥ. പുതിയ റോഡുകൾക്ക ഒന്നും തന്നെ എന്നില്ല.
ഭവന നിർമ്മാണം ഒരു വർഷമായി ഒന്നു പോലും നൽകിയിട്ടില്ല.

കുറ്റപത്രം സമർപ്പണം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എം.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മല അഷറഫ് ആധ്യക്ഷ്യം വഹിച്ചു. ഷാജി പാണാട്ട്, ആഷിഖ് പട്ടണം പടി. മാനു ആനപ്പടി അസീസ് കല്ലേരി, ദുൽകിഫി ആലിങ്ങൽ, ഷബീർ പൂഴിക്കുന്നു. വൈശാഖ് അഫ്സൽ.കെ.പി, ജംഷാദ് ബാബു കൈനിക്കര റിഷാദ് ആനപ്പടി എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments