Wednesday, January 26, 2022
HomeKeralaകൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

കൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

കൊണ്ടോട്ടി നെടിയിരുപ്പ്‌ സ്വദേശിനി ഉമ്മുകുൽസുവി​നെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും രണ്ട്​ സുഹൃത്തുക്കളും പിടിയിൽ. ഭർത്താവ്​ എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് 34 വയസ്സുള്ള താജുദ്ദീൻ , ​സുഹൃത്തുക്കളും തിരൂർ ഇരിങ്ങാവൂർ സ്വദേശികളുമായ 19 വയസ്സുള്ള ആദിത്യൻ ബിജു , 19 വയസ്സുള്ള ജോയൽ ജോർജ് എന്നിവരാണ്​ പിടിയിലായത്​.

നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ തിങ്കളാഴ്ച അർധരാത്രിയോടെ കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവുമാണ്​ കസ്​റ്റഡിയിലെടുത്തത്​. ഇയാളെ ബാലുശ്ശേരി പൊലീസിന് കൈമാറും. കൊലപാതകത്തിൽ താജുദ്ദീനെ സഹായിച്ച സുഹൃത്തുക്കളെ ബാലുശ്ശേരി പൊലീസാണ്​ അറസ്​റ്റ്​ ചെയ്തത്. രണ്ടും മൂന്നും പ്രതികളാണിവർ.
സംഭവ ദിവസം വൈകീട്ട്​ മർദനമേറ്റ് അവശനിലയിലായ ഉമ്മുകുൽസുവിനെ ആശുപത്രിയിലെത്തിക്കാൻ ബാലുശ്ശേരിക്ക് സമീപം നന്മണ്ട വീര്യമ്പ്രത്തുള്ള സുഹൃത്തിനെ ഏൽപ്പിച്ച് താജുദ്ദീൻ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചത്.

താജുദ്ദീൻ ദിവസങ്ങളോളം ഉമ്മുകുൽസുവിനെ ക്രൂരമായി മർദിച്ചിരുന്നു. മർദനം സഹിക്കവയ്യാതെ യുവതി നേര​േത്ത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീ​‍െൻറ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

യുവതിയുടെ ഫോൺ കണ്ടെത്താനായി നാട്ടിലെ വാടക വീട്ടിൽവെച്ചും കാറിൽവെച്ചും ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു. താജുദ്ദീനും കുടുംബവും സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് അറസ്​റ്റിലായ രണ്ടാംപ്രതി ആദിത്യൻ ബിജു. ആദിത്യൻ ബിജുവിനെയും ജോയൽ ജോർജിനെയും പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments