Wednesday, January 26, 2022
HomeKeralaഅരിയുമായി എത്തിയ ലോറിയിൽ മദ്യവും പണവും പെരുമ്പടപ്പ് സ്വദേശി പിടിയിൽ

അരിയുമായി എത്തിയ ലോറിയിൽ മദ്യവും പണവും പെരുമ്പടപ്പ് സ്വദേശി പിടിയിൽ

തെലങ്കാനയില്‍ നിന്ന്‌ നാടുകാണി ചുരം വഴി
ജില്ലയിലേക്ക്‌ അരിയുമായി എത്തിയ ലോറിയില്‍നിന്ന്‌
പത്ത്‌ ലക്ഷം രൂപയും ഒന്‍പത്‌ കുപ്പി വിദേശമദ്യവും
പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ പൊന്നാനി
പെരുമ്പടപ്പ്‌ ചെറുവല്ലൂര്‍ കുറുപ്പത്തുവളപ്പില്‍ 49 വയസ്സുള്ള
ഹൈദ്രോസുകുട്ടിയെ അറസ്റ്റ്‌ ചെയ്തു. തിങ്കളാഴ്ച
വൈകീട്ട്‌ അഞ്ചോടെ വഴിക്കടവ്‌ ആനമറി എക്സൈസ്‌
ചെക്ക്‌ പോസ്റ്റ്‌ അധികൃതരാണ്‌ കള്ളക്കടത്ത്‌ പിടികൂടിയത്‌.

തെലങ്കാനയില്‍ മാത്രം വിൽപല്ലന നടത്താനുള്ള
അനുമതിയാണ്‌ മദ്യത്തിനുള്ളത്‌. എക്സൈസ്‌
ഇന്‍സ്പെക്ടര്‍ വി.പി. ജയപ്രകാശ്‌, പ്രിവന്റീവ്‌ ഓഫീസര്‍
കെ.എം. ശിവപ്രകാശ്‌, സിവില്‍ എക്സൈസ്‌
ഓഫീസര്‍മാരായ സാഗിഷ്‌, ജയകൃഷ്ണന്‍ എന്നിവര്‍
ചേര്‍ന്നാണ്‌ കള്ളക്കടത്ത്‌ പിടികൂടിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments